'രാക്ക'യിൽ ദീപിക പദുകോണിന്റെ പ്രതിഫലം രശ്മിക മന്ദാനയേക്കാൾ നാല് മടങ്ങ് കൂടുതൽ! അപ്പോൾ അല്ലു അർജുന്റെയോ? റിപ്പോർട്ട്

സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്
രശ്മിക മന്ദാന, അല്ലു അർജുൻ, ദീപിക പദുകോൺ
രശ്മിക മന്ദാന, അല്ലു അർജുൻ, ദീപിക പദുകോൺ
Published on
Updated on

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടു തന്നെ സിനിമാവൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ് അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാക്ക'. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണത്തിനായി ഏകദേശം 700 കോടി രൂപയാണ് നിർമാതാക്കൾ മുടക്കിയിരിക്കുന്നത്. താരങ്ങളുടെ പ്രതിഫല ഇനത്തിലും വലിയൊരു തുക ചെലവായിട്ടുണ്ട്. ഈ പ്രതിഫല കണക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം.

ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 25 കോടി രൂപയാണ് 'രാക്ക'യിലെ നായികാ വേഷം ചെയ്യുന്നതിന് ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണിന് ലഭിക്കുന്നത്. മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ നാലിരട്ടി കൂടുതലാണിത്. ഏകദേശം അഞ്ച്-ഏഴ് കോടി രൂപയാണ് രശ്മികയുടെ പ്രതിഫലം.

രശ്മിക മന്ദാന, അല്ലു അർജുൻ, ദീപിക പദുകോൺ
"പൈറസി രാഷ്ട്രീയത്തിന് അതീതമാണ്"; 'ജന നായകൻ' ചോർന്നതിൽ മൗനം വെടിഞ്ഞ് സൂപ്പർ താരങ്ങൾ

എന്നാൽ, ചിത്രത്തിലെ നായകനായ അല്ലു അർജുന്റെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ ദീപികയ്ക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 175 കോടി രൂപയാണ് അല്ലു അർജുൻ ഈ ചിത്രത്തിനായി വാങ്ങുന്നത്. ഇത് ദീപികയുടെ പ്രതിഫലത്തേക്കാൾ ഏഴ് മടങ്ങ് കൂടുതലാണ്. 'രാക്ക'യിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് നടൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിഫലത്തെക്കുറിച്ചുള്ള ഈ വിവരങ്ങൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രശ്മിക മന്ദാന, അല്ലു അർജുൻ, ദീപിക പദുകോൺ
"മൈക്കിൾ ആകുക എളുപ്പമായിരുന്നില്ല"; പോപ്പ് രാജാവിന്റെ വേഷത്തിൽ തിളങ്ങാൻ അനന്തരവൻ ജാഫർ ജാക്സൺ

സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ മൃണാൽ താക്കൂർ, ജാൻവി കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയേക്കും. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്ട് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com