ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു, ഒരുമിച്ചുള്ള ചിത്രങ്ങൾ മാറ്റി; ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരിയും നടി സുനൈനയും പിരിയുന്നു?

സുനൈനയുടെ പോസ്റ്റിന് കീഴിൽ ഖാലിദിന്റെ കമൻ്റുകളും ഇപ്പോൾ കാണാൻ കഴിയുന്നില്ല
ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു, ഒരുമിച്ചുള്ള ചിത്രങ്ങൾ മാറ്റി; ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരിയും നടി സുനൈനയും പിരിയുന്നു?
Published on
Updated on

ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരിയും നടി സുനൈനയും തമ്മിൽ പിരിയുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രൊഫൈലിൽ നിന്ന് നീക്കിയിരിക്കുകയാണ്. സുനൈനയുടെ പോസ്റ്റിന് കീഴിൽ ഖാലിദിന്റെ കമൻ്റുകളും ഇപ്പോൾ കാണാൻ കഴിയുന്നില്ല.

ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു, ഒരുമിച്ചുള്ള ചിത്രങ്ങൾ മാറ്റി; ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരിയും നടി സുനൈനയും പിരിയുന്നു?
THE ORIGINALS | 'മുംബൈ നോയറി'ന്റെ തലതൊട്ടപ്പൻ; ആർജിവിയുടെ വാഴ്ചയും വീഴ്ചയും

കഴിഞ്ഞ ഡിസംബറിലാണ് നടി സുനൈന യെല്ലുമായുള്ള പ്രണയം ഖാലിദ് സ്ഥിരീകരിച്ചത്. 2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ പങ്കാളി ആരെന്ന് സുനൈന വെളിപ്പെടുത്തിയിരുന്നില്ല.

ഖാലിദ് അൽ അമേരിയുടെ പിറന്നാൾ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സുനൈന സർപ്രൈസ് പാർട്ടി ഒരുക്കിയ വാർത്തയും ചിത്രങ്ങളും ഇൻ്സ്റ്റാഗ്രാമിൽ വൈറലായിരുന്നു. ആ ദിവസമാണ് ഇവർ തങ്ങളുടെ റിലേഷൻ സ്ഥീരികരിക്കുന്നവിധം ഫോട്ടാകളും മറ്റും പരസ്യമാക്കിയത്.

ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു, ഒരുമിച്ചുള്ള ചിത്രങ്ങൾ മാറ്റി; ദുബായ് ഇൻഫ്‌ളുവൻസർ ഖാലിദ് അൽ അമേരിയും നടി സുനൈനയും പിരിയുന്നു?
"കഥാപാത്രത്തിനുവേണ്ടി രക്തവും ആത്മാവും നൽകി"; സ്വാസികയുടെ കാൽതൊട്ടു വണങ്ങി മിഷ്കിൻ

തമ്മിൽ പിരിയുന്നു എന്ന വാർത്തകളോട് സുനൈനയോ ഖാലിദോ പ്രതികരിച്ചിട്ടില്ല. മലയാളികൾക്ക് ഏറെ സുപരിചിതനായ വ്ളോഗറാണ് ഖാലിദ് അൽ അമേരി.നാഗ്പുർ സ്വദേശിയായ സുനൈന മലയാളെ ഉൾപ്പെടെ നിരവദി തെന്നിന്ത്യൻ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com