​"സിനിമയിലൂടെ 7 കോടി കടം, പലരും വഞ്ചിച്ചു, മരിക്കുകയല്ലാതെ വേറെ വഴിയില്ല"; നെഞ്ചുപൊട്ടി കരഞ്ഞ് നിര്‍മാതാവ് മുരളി കുന്നുംപുറത്ത്, വീഡിയോ

തൻ്റെ നിലവിലെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്
നിര്‍മാതാവ് മുരളി കുന്നുംപുറത്ത്
Published on
Updated on

മലയാളികളുടെ പ്രിയനടൻ ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് സമ്മാനിച്ച സിനിമയായിരുന്നു 'വെള്ളം'. ആ സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം നിര്‍മാതാവ് മുരളി കുന്നുംപുറത്തിൻ്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തതായിരുന്നു. തൻ്റെ നിലവിലെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്ത്.

ജീവിതത്തിൽ തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ ആണ് പുറത്തുവന്നത്. വെള്ളം, നദികളിൽ സുന്ദരി യമുന, സുമതി വളവ് അടക്കമുള്ള സിനിമകളുടെ നിർമാതാവാണ് അദ്ദേഹം. എന്നാൽ സിനിമകൾ പരാജയമായിരുന്നെന്നും സിനിമയിലൂടെ വന്ന ഏഴ് കോടി രൂപയുടെ നഷ്ടം കൂടിയായപ്പോൾ തനിക്ക് ഇപ്പോൾ പിടിച്ചു നിൽക്കാൻ ആകുന്നില്ലെന്നും വെളിപ്പെടുത്തി അദ്ദേഹം വീഡിയോയിലൂടെ പൊട്ടിക്കരയുകയാണ്.

നിര്‍മാതാവ് മുരളി കുന്നുംപുറത്ത്
നൃത്തകലാ ഗവേഷകൻ ആർ.കെ. കാനായിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

"ഒരുപാട് ചതികൾ പറ്റി. ബിസിനസ്സിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി. ബിസിനസ്സിൽ കുറെ പൈസ പോയി. ആൾക്കാരെ വിശ്വസിച്ചു കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറെ പൈസ കൊടുക്കാനുണ്ട്. ​അതിനിടയ്ക്കാണ് സിനിമ എടുത്തത്. 'വെള്ളം'... അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്. 'നദികളിൽ സുന്ദരി യമുന'. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ... ഈ രണ്ടാളും കള്ളം പറഞ്ഞിട്ട് എന്നെ എടുക്കാൻ വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു. അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവർക്ക് സിനിമയൊന്നും അറിയില്ല, ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരൊന്നും അല്ലായിരുന്നു എന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്," മുരളി പറഞ്ഞു.

"സുമതി വളവ് സിനിമ വലിയ വിജയമാകുമെന്ന് കരുതി. എന്‍റെ ജീവിതം ഇപ്പോള്‍ കൈവിട്ടു പോയിരിക്കുകയാണ്. എനിക്ക് ഇപ്പോള്‍ മരിക്കുകയല്ലാതെ വേറെ വഴിയില്ല. ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷെ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എന്റെ ഭാര്യയെയും മക്കളെയും കൂടെ എനിക്ക് ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല," മുരളി പറഞ്ഞു.

നിര്‍മാതാവ് മുരളി കുന്നുംപുറത്ത്
തൃശൂർ വെടിക്കെട്ട് ദുരന്തം: അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, പടക്കപ്പുരയ്ക്ക് ലൈസൻസ് എടുത്തയാൾ 90 ശതമാനം പൊള്ളലേറ്റ നിലയിൽ

​"കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു, അഭിലാഷ് പിള്ളയോടൊക്കെ.. അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്. വിഷ്ണ..വിഷ്ണു. അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറ്റിച്ചു. ​എന്റെ നല്ലൊരു ജീവിതം എല്ലാവരും കൂടി കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കട്ടെ. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എൻ്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്," നിര്‍മാതാവ് മുരളി കുന്നുംപുറത്ത് കണ്ണീരോടെ വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com