ഗ്രാമി അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം; മോഷ്ടാവ് സൊമാറ്റോ ഡെലിവറി ബോയ് എന്ന് പരാതി

മോഷണത്തിന്റെ വീഡിയോ റിക്കി കെജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
റിക്കി കെജിന്റെ വീട്ടിൽ മോഷണം
റിക്കി കെജിന്റെ വീട്ടിൽ മോഷണം
Published on
Updated on

ബെംഗളൂരൂ: ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സൊമാറ്റോ ഡെലിവറി ബോയ് മോഷണം നടത്തിയതായി പരാതി. വീടിന് മുൻപിലെ മാൻ ഹോളിന്റെ ഭാരമേറിയ ഇരുമ്പ് മൂടി ഇയാൾ മോഷ്ടിച്ചുവെന്നാണ് വീഡിയോ സഹിതം റിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

"ഞാൻ കൊള്ളയടിക്കപ്പെട്ടു! പ്രിയപ്പെട്ട സൊമാറ്റോ, നിങ്ങളുടെ ഡ്രൈവർമാരിൽ ഒരാൾ വ്യാഴാഴ്ച എന്റെ വീട്ടിൽ കയറി ഞങ്ങളുടെ സമ്പ് കവർ മോഷ്ടിച്ചതായി കരുതുന്നു. വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. ഭയങ്കര ധൈര്യശാലികളാണ് അവർ! അവർക്ക് ഇത് ആദ്യത്തേത് ആയിരിക്കാൻ ഇടയില്ല. 15 മിനുട്ട് മുൻപ് അവർ പരിസരം നിരീക്ഷിക്കാൻ എത്തി, തുടർന്ന് അതിക്രമിച്ച് കയറി ക്രൈം ചെയ്തു, " റിക്കി കെജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റിക്കി കെജിന്റെ വീട്ടിൽ മോഷണം
പത്താനും ഗോട്ടും പിന്നെ അബ്രാമും; മെസിക്കൊപ്പം പോസ് ചെയ്ത് ഷാരൂഖും മകനും, ചിത്രങ്ങൾ വൈറൽ

രണ്ട് ആംഗിളുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് റിക്കി കെജ് ആരോപണം ഉന്നയിച്ചത്. ചുവന്ന ഹോണ്ട ആക്ടീവയിലാണ് മോഷ്ടാക്കൾ എത്തിയത്. വീടിന്റെ മതിൽക്കെട്ടിനുള്ളിൽ കയറിയ മോഷ്ടാവിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച റിക്കി, ബെംഗളൂരു പൊലീസിന്റെയും സൊമാറ്റോയുടേയും സഹായവും അഭ്യർഥിച്ചു.

റിക്കി കെജിന്റെ വീട്ടിൽ മോഷണം
'ലോകത്തിലെ ഒന്നാം നമ്പർ വൈറൽ ട്രാക്ക്'; ഫ്ലിപ്പറാച്ചിയുടെ FA9LA ട്രെൻഡിങ്

ഇന്ത്യൻ സംഗീത സംവിധായകനായ റിക്കി കെജ് പരിസ്ഥിതി പ്രവർത്തകനും മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവുമാണ്. 24 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കിയ റിക്കി 3,500 ലധികം പരസ്യങ്ങൾക്കും എട്ട് ഫീച്ചർ ഫിലിമുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. റിക്കിയുടെ മോഷണ പരാതി "ഉൽക്കണ്ഠ ഉണ്ടാക്കുന്നതാണ്" എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം.

News Malayalam 24x7
newsmalayalam.com