"രണ്ടുപേർ ആരെയും അറിയിക്കാതെ വിവാഹിതരാകുന്നത് കാണുന്നത് സന്തോഷകരമാണ്"; സമാന്ത-രാജ് വിവാഹത്തിൽ ഗുൽഷൻ ദേവയ്യ

ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ ഫൗണ്ടേഷനിൽ വച്ചാണ് സമാന്തയും രാജും വിവാഹിതരായത്
നടൻ ഗുൽഷൻ ദേവയ്യ, സമാന്ത-രാജ് വിവാഹം
നടൻ ഗുൽഷൻ ദേവയ്യ, സമാന്ത-രാജ് വിവാഹംSource: X
Published on
Updated on

ന്യൂ ഡൽഹി: അടുത്തിടെയാണ് നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകനും നിർമാതാവുമായ രാജ് നിദിമോരുവും വിവാഹിതരായത്. ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഈഷ ഫൗണ്ടേഷനിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും സഹപ്രവർത്തകരിൽ പലരും ഈ കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞത്. രാജും സമാന്തയും വിവാഹിതരായി എന്ന വാർത്ത തന്നെ അത്ഭുതപ്പെടുത്തിയതായി നടൻ ഗുൽഷൻ ദേവയ്യ പറഞ്ഞു.

വിവാഹ വാർത്ത അറിഞ്ഞപ്പോൾ താൻ ആശ്ചര്യപ്പെട്ടുവെന്നും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ തന്റെയും ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും അവരോട് ഇക്കാര്യം ചോദിച്ചിട്ടില്ലെന്നും ഗുൽഷൻ ദേവയ്യ എൻഡിടിവിയോട് പറഞ്ഞു. വിവാഹത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും നടൻ വെളിപ്പെടുത്തി.

നടൻ ഗുൽഷൻ ദേവയ്യ, സമാന്ത-രാജ് വിവാഹം
വിജയ്-ശിവകാർത്തികേയൻ ക്ലാഷ് റിലീസ്; 'ജന നായക'ന് 'പരാശക്തി' പണിയാകുമോ?

"അത് വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. ഞങ്ങൾക്ക് ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നു. സത്യത്തിൽ അത് എന്റെ കാര്യമല്ലല്ലോ. അവർ പ്രണയത്തിലാണെന്ന വിവരം ടാബ്ലോയിഡുകളിൽ വന്ന വാർത്തകളിൽ നിന്ന് ഞാനും അറിഞ്ഞിരുന്നു. പക്ഷേ, ഞാൻ അവരോട് അതേക്കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല. അവർ രണ്ടുപേരും അതിശയിപ്പിക്കുന്ന വ്യക്തിത്വങ്ങളാണ്. രാജ് സാറിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തോടൊപ്പം ഇപ്പോൾ മൂന്ന് വ്യത്യസ്ത പ്രോജക്ടുകളിൽ ഞാൻ പ്രവർത്തിച്ചുകഴിഞ്ഞു. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. എനിക്ക് വലിയ സ്വാതന്ത്ര്യവും മികച്ച അവസരങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്," ഗുൽഷൻ പറഞ്ഞു. സമാന്ത നായികയാകുന്ന 'മാ ഇൻടി ബംഗാരം' എന്ന ചിത്രത്തിൽ ഗുൽഷൻ ദേവയ്യയാണ് നായകൻ.

സാധാരണ സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്ന് വിരുദ്ധമായി പരസ്യമാക്കാതെ ചടങ്ങ് നടത്തിയതിനെ ഗുൽഷൻ പ്രശംസിച്ചു. രണ്ടുപേർ ആരെയും അറിയിക്കാതെ വളരെ ശാന്തമായി വിവാഹിതരാകുന്നത് കാണുന്നത് സന്തോഷകരമാണെന്നും നടൻ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായവും ഗുൽഷൻ പങ്കുവച്ചു. "ഞാൻ കല്യാണം കഴിക്കുകയോ, ഡിവോഴ്സ് ആകുകയോ മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അതെങ്ങനെ മറ്റൊരാളുടെ വിഷയമാകും. അതാണ് എന്റെ കാഴ്ചപ്പാട്," ഗുൽഷൻ അഭിപ്രായപ്പെട്ടു.

നടൻ ഗുൽഷൻ ദേവയ്യ, സമാന്ത-രാജ് വിവാഹം
"വർക്ക് ഇൻ പ്രോഗ്രസ്"; കുംഭയ്ക്കായുള്ള തയ്യാറെടുപ്പോ? വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ്

സമാന്ത-രാജ് വിവാഹം സിനിമാ ലോകത്തിനും ആരാധകർക്കും വലിയ സർപ്രൈസ് ആയിരുന്നു. ലിംഗഭൈരവി ദേവീ ക്ഷേത്രത്തിൽ വച്ച്, യോഗിക് ശൈലിയിലാണ് വിവാഹം നടന്നത്. 'ദ ഫാമിലി മാൻ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ പ്രോജക്ടുകളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. സമന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണിത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സമാന്തയും, ശ്യാമലിയുമായുള്ള വേർപിരിയലിന് ശേഷം രാജും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെങ്കിലും 2025 ഡിസംബറിലാണ് ഇരുവരും ഔദ്യോഗികമായി ഒന്നിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com