"ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ള നടന്‍"; ഉണ്ണി മുകുന്ദൻ കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റൻ

ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക
ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻNews Malayalam
Published on

കൊച്ചി: ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) നവംബർ മാസം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാൾ, പഞ്ചാബി, ഭോജ്പുരി, തുടങ്ങി എട്ടു ഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

ഉണ്ണി മുകുന്ദൻ
"ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കാതിരിക്കില്ല"; സസ്പെന്‍സ് കളയാതെ 'ദൃശ്യം 3' പൂജാ ചടങ്ങില്‍ മോഹന്‍ലാല്‍

പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണി മുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണി മുകുന്ദനെ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും വിവിധ ക്ലബുകളിൽ കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഉണ്ണിമുകുന്ദനെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു.

ഉണ്ണി മുകുന്ദൻ
ദൃശ്യം 3 ത്രില്ലറല്ലേ? അമിതപ്രതീക്ഷയുമായി വരരുതെന്ന് ജീത്തു ജോസഫ്; ഷൂട്ടിങ് ആരംഭിച്ചു

ഉണ്ണി മുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാംപ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാംപിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com