ആട് 3 ഷൂട്ടിനിടെ അപകടം; നടന്‍ വിനായകന്‍ പരിക്കേറ്റ് ആശുപത്രിയില്‍

നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആട് 3 ഷൂട്ടിനിടെ അപകടം; നടന്‍ വിനായകന്‍ പരിക്കേറ്റ് ആശുപത്രിയില്‍
Published on
Updated on

കൊച്ചി: ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിനായകന് പരിക്ക്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കെന്നാണ് പുറത്തുവരുന്ന വിവരം. ആറാഴ്ചയോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തോള്‍ എല്ലിന് പരിക്കേറ്റുവെന്നാണ് ലഭിക്കുന്ന വിവരം.

ആട് 3 ഷൂട്ടിനിടെ അപകടം; നടന്‍ വിനായകന്‍ പരിക്കേറ്റ് ആശുപത്രിയില്‍
വിജയ്-ശിവകാർത്തികേയൻ ക്ലാഷ് റിലീസ്; 'ജന നായക'ന് 'പരാശക്തി' പണിയാകുമോ?

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്-ഫാന്റസി ചിത്രമായാണ് മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ 'ആട് യൂണിവേഴ്‌സി'ലെ താരങ്ങള്‍ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

ആട് 3 ഷൂട്ടിനിടെ അപകടം; നടന്‍ വിനായകന്‍ പരിക്കേറ്റ് ആശുപത്രിയില്‍
ഒബാമയുടെ 2025 ലെ പ്രിയ ചിത്രങ്ങളില്‍ ഒന്നാമത് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'; പാട്ടുകളുടെ പട്ടികയിൽ മറാത്തി കീർത്തനവും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com