വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

ചിത്രത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ അവതരിപ്പിക്കുന്നത് ജെറമി സ്ട്രോങ്ങാണ്
വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്
Published on
Updated on

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിനെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥപറയുന്നത്. 2021ൽ വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട 'ദ ഫേസ്ബുക്ക് ഫയൽസ്' എന്ന അന്വേഷണ പരമ്പരയ്ക്കു പിന്നിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സോർക്കിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് എഞ്ചിനീയറായ ഫ്രാൻസെസ് ഹൗഗൻ കമ്പനിക്കെതിരെ സംസാരിക്കാൻ തീരുമാനിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൗഗൻ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ജെഫ് ഹോർവിറ്റ്സുമായി കൈകോർക്കുകയും കമ്പനിക്കുള്ളിലെ പല രഹസ്യ വിവരങ്ങളും പുറത്തുകൊണ്ടുവരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമ സംസാരിക്കുന്നതെന്നാണ് ട്രെയ്‌ലറിലൂടെ സോർക്കിൻ സൂചിപ്പിക്കുന്നത്.

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്
ഗിരീഷ് എ.ഡിയുടെ ഇന്ദ്രജാലം! നിവിൻ - മമിത ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' 100 കോടി ക്ലബിൽ

നടി മൈക്കി മാഡിസൺ ആണ് ഫ്രാൻസെസ് ഹൗഗനായി വേഷമിടുന്നത്. ജെഫ് ഹോർവിറ്റ്സായി എത്തുന്നത് നടൻ ജെറമി അലൻ വൈറ്റാണ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ അവതരിപ്പിക്കുന്നത് ജെറമി സ്ട്രോങ്ങാണ്. വുൻമി മൊസാകു, ബെറ്റി ഗിൽപിൻ, ബില്ലി മഗ്നുസെൻ, ബിൽ ബർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്
ആലിയ ഭട്ടിന്റെ സ്പൈ ആക്ഷൻ ത്രില്ലർ; 'ആൽഫ' ഒടിടിയിൽ, എവിടെ കാണാം?

ഫേസ്ബുക്കിന്റെ പിറവിയെ അടിസ്ഥാനമാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത 'ദ സോഷ്യൽ നെറ്റ്‌വർക്ക്' (2010) എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ആരോൺ സോർക്കിനായിരുന്നു. അന്ന് ജെസ്സി ഐസൻബെർഗ് ആണ് സക്കർബർഗായി അഭിനയിച്ചിരുന്നത്. 2026 ഒക്ടോബർ ഒൻപതിന് 'ദ സോഷ്യൽ റെക്കണിംഗ്' തിയേറ്ററുകളിലെത്തും.

ഫേസ്ബുക്കിന്റെ പിറവിയെ അടിസ്ഥാനമാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത 'ദ സോഷ്യൽ നെറ്റ്‌വർക്ക്' (2010) എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ആരോൺ സോർക്കിനായിരുന്നു. അന്ന് ജെസ്സി ഐസൻബെർഗ് ആണ് സക്കർബർഗായി അഭിനയിച്ചിരുന്നത്.

News Malayalam 24x7
newsmalayalam.com