വീട്ടിൽ നിന്ന് ചെക്ക് മോഷ്ടിച്ചു, 46 കോടി രൂപ തട്ടാൻ ശ്രമിച്ചു; നടി  അംബികയ്‌ക്കെതിരെ സഹോദരി രാധ

ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ രാധ പരാതി നൽകി
രാധ, അംബിക
രാധ, അംബിക
Published on
Updated on

നടി അംബികയ്‌ക്കും സഹോദരൻ മല്ലികാർജുനനും എതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും അഭിനേത്രിയുമായ രാധ. തന്റെ അറിവോ സമ്മതമോ കൂടാതെ താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ കൈവശപ്പെടുത്തുകയും സഹോദരൻ മല്ലികാർജുനൻ അത് പൂരിപ്പിച്ച് അംബികയുമായി ചേർന്ന് പണം തട്ടാൻ ശ്രമിച്ചുവെന്നുമാണ് രാധയുടെ ആരോപണം. ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിലാണ് രാധ പരാതി നൽകിയത്.

ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി അംബികയ്ക്കും സഹോദരന്‍ മല്ലികാർജുനനും എതിരെ രാധ പരാതി നല്‍കിയത്. അഞ്ചു ചെക്കുകൾ ഉപയോഗിച്ച് 46 കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ പരാതി പ്രകാരം, 'എആർഎസ് ഗാർഡൻ സ്റ്റുഡിയോ' എന്ന തന്റെ ബിസിനസ് സ്ഥാപനത്തിന്റെ പേരിൽ നടിക്ക് ഒരു കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു. യാത്രയിലായിരിക്കുന്ന സമയങ്ങളിൽ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, ഗാർഡൻ അറ്റകുറ്റപ്പണികൾ എന്നിവയുൾപ്പെടെയുള്ള ദൈനംദിന ചെലവുകൾക്കായി നടി തന്റെ വസതിയിൽ ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകൾ സൂക്ഷിച്ചിരുന്നു.

രാധ, അംബിക
വെറുതെ ഭംഗിക്ക് വന്നുപോകുന്ന കഥാപാത്രങ്ങളോട് താൽപ്പര്യമില്ല, അത്തരം സിനിമകൾ ഒഴിവാക്കാറുണ്ട്: അനശ്വര രാജൻ

2025 ജനുവരിയിൽ തന്റെ സംരംഭം 'ആർആർ ഗാർഡൻസ്' ( എന്ന് പുനർനാമകരണം ചെയ്തതായും, അതിനുശേഷം ഒരു പുതിയ ചെക്ക് ബുക്ക് ലഭിച്ചതിനാൽ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കാറില്ലായിരുന്നുവെന്നും രാധ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 17ന് ബാങ്കിൽ നിന്ന് വിളിച്ച് അംബികയുടെ പേരിൽ അഞ്ച് ചെക്കുകൾ പണമാക്കാനായി ഹാജരാക്കിയിട്ടുണ്ടെന്ന് അറിയിക്കുന്നത് വരെ ഈ പഴയ ചെക്കുകളെക്കുറിച്ച് താൻ മറന്നുപോയിരുന്നുവെന്നാണ് നടി പറയുന്നത്.

രാധ, അംബിക
R&AW സ്ഥാപകൻ ആർ.എൻ കാവോയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നിർമാണം ധർമ പ്രൊഡക്ഷൻസ്, റിലീസ് 2028 ഓഗസ്റ്റിൽ

ഈ ചെക്കുകൾ സഹോദരൻ മല്ലികാർജുനനാണ് പൂരിപ്പിച്ചതെന്നും, അനധികൃത സാമ്പത്തിക ലാഭത്തിനായി അംബികയും സഹോദരനും ചേർന്ന് ഈ രേഖകൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും രാധ ആരോപിക്കുന്നു. താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മുറിയിൽ നിന്ന് ഈ ചെക്കുകൾ കൈക്കലാക്കിയതെന്നും നടി ആരോപിച്ചു. പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com