വിന്റേജ് പൊളി! നാല് ദിവസം, 10.71 കോടി രൂപ; കേരള ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷനുമായി 'ചത്താ പച്ച'

നവാഗതനായ അദ്വൈത് നായർ ആണ് 'ചത്താ പച്ച' സംവിധാനം ചെയ്തിരിക്കുന്നത്
'ചത്താ പച്ച' സിനിമ
'ചത്താ പച്ച' സിനിമ
Published on
Updated on

കൊച്ചി: തിയേറ്ററുകളിൽ റെസിലിങ് ആവേശം നിറച്ച 'ചത്താ പച്ച' ഗംഭീര കളക്ഷനുമായി മുന്നേറുകയാണ്. മലയാള സിനിമാ കലണ്ടറിൽ 2026ൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് 'ചത്താ പച്ച'. റീൽ വേൾഡ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ എത്തിയ ഈ ആക്ഷൻ എന്റർടെയ്നർ, ഇതിനോടകം തന്നെ സ്ക്രീനുകളിൽ വലിയ ചലനം സൃഷ്ടിച്ചു കഴിഞ്ഞു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് നിർമിച്ച 'ചത്താ പച്ച', നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കൊച്ചിയുടെ റെസ്ലിങ് സംസ്കാരത്തിന്റെ പശ്ചത്താലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 22ന് ആണ് സിനിമ തിയേറ്ററിൽ എത്തിയത്. കേരള ബോക്സ് ഓഫീസിൽ നിന്ന് 10.91 കോടി രൂപയാണ് നാല് ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തത്.

'ചത്താ പച്ച' സിനിമ
റെസിലിങ് നൊസ്റ്റാൾജിയയ്ക്ക് അപ്പുറം എന്താണ് 'ചത്താ പച്ച' | Chatha Pacha Review

റിലീസിന് മുൻപേ തന്നെ കേരളത്തിൽ നിന്ന് മാത്രം രണ്ട് കോടി രൂപയിലധികം അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം സ്വന്തമാക്കിയിരുന്നു. നടൻ മോഹൻലാൽ ആണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി ആരാധകർ കാത്തിരുന്ന മമ്മൂട്ടിയുടെ 'വാൾട്ടർ' എന്ന കഥാപാത്രം തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറി. സർപ്രൈസ് ആയി എത്തിയ മമ്മൂട്ടിയുടെ വേഷം ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ കഥാപാത്രത്തിനൊപ്പം വാൾട്ടറും 'റോസ' എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രശംസ നേടുകയാണ്.

പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ എഹ്‌സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവഹിച്ച ചിത്രം എന്ന പ്രത്യേകതയും 'ചത്താ പച്ച'യ്ക്കുണ്ട്. ടീ-സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്ങും ചിത്രത്തിന് കരുത്തുപകരുന്നു. സനൂപ് തൈക്കൂടമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് പശ്ചത്താല സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്ക് വരികൾ നൽകിയിരിക്കുന്നത്.

'ചത്താ പച്ച' സിനിമ
റെക്കോർഡുകൾ തകർത്ത് 'ബോർഡർ 2'; റിലീസ് ആയി മൂന്നാം നാൾ 100 കോടി ക്ലബിൽ

കേരളത്തിൽ വേഫെറർ ഫിലിംസും, തെലങ്കാനയിൽ മൈത്രി മൂവി മേക്കേഴ്സും, തമിഴ്‌നാട്ടിലും കർണാടകയിലും പിവിആർ ഐനോക്സും, ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസും, ആഗോളതലത്തിൽ പ്ലോട്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ വലിയ ബ്ലോക്ക്ബസ്റ്റർ വിജയങ്ങളിൽ ഒന്നായ 'ചത്താ പച്ച' വരും ദിവസങ്ങളിലും തിയേറ്ററുകൾ കയ്യടക്കും എന്നതിൽ സംശയമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com