പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ആദ്യ ദിനം തന്നെ തലൈവര്‍ പടം റെക്കോര്‍ഡുകള്‍ എഴുതിത്തുടങ്ങി. ആദ്യം ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ലിയോയില്‍ നിന്നും ദേവ സ്വന്തമാക്കി. ലിയോയുടെ ആദ്യദിന ആഗോള കളക്ഷന്‍ 148 കോടിയായിരുന്നു. കൂലി ഇതിനകം 150 കോടി കടന്നു.
തമിഴ്‌നാട്ടില്‍ നിന്നു മാത്രം ആദ്യ ദിനം കൂലിയുടെ കളക്ഷന്‍ 28-30 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലടക്കം വന്‍ സ്വീകരണമാണ് ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ ആദ്യദിനം പത്ത് കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശില്‍ നിന്ന് 18 കോടി, കര്‍ണാടക - 14-15 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.
വടക്കന്‍ സംസ്ഥാനങ്ങൡല്‍ രണ്ട് കോടിയാണ് ആദ്യ ദിനം ചിത്രം നേടിയത്. ആഗോള ബോക്‌സ്ഓഫീസ് കളക്ഷന് ഏകദേശം 75 കോടി വരും. ഇതോടെ കൂലിയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ 150 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, റിലീസിനു പിന്നാലെ കൂലിയുടെ വ്യാജ പതിപ്പും പുറത്തിറങ്ങി. തമിഴ്‌റോക്കേഴ്‌സ്, പൈറേറ്റ്‌സ്ബേ എന്നിവയില്‍ നിന്നുള്ള പൈറസി ടോറന്റ് ലിങ്കുകള്‍ അതിവേഗം വ്യാപിച്ചതോടെ, സെര്‍ച്ച് എഞ്ചിനുകളിലും സോഷ്യല്‍ മീഡിയയിലും കൂലി സൗജന്യ ഡൗണ്‍ലോഡ് ട്രെന്‍ഡിങായി.
തമിഴ്‌റോക്കേഴ്‌സ്, ഫിലിംസില, മൂവിരുലെസ്, മൂവീസ്ഡ തുടങ്ങിയ പൈറസി ഹബ്ബുകളില്‍ മുഴുവന്‍ സിനിമയുടെയും ലിങ്കുകള്‍ പെട്ടന്ന് തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. 1080p എച്ച്ഡി മുതല്‍ ഗ്രെയിനി 240p വരെയുള്ള എല്ലാ വേര്‍ഷനുകളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടു.