'ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' ഏറ്റെടുത്ത് പ്രേക്ഷകർ; രണ്ടാം വാരം 'എക്കോ' കൂടുതൽ തിയേറ്ററുകളിലേക്ക്

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ബാഹുൽ രമേശ് ആണ് എഴുതിയിരിക്കുന്നത്
മലയാളം സിനിമ 'എക്കോ'
മലയാളം സിനിമ 'എക്കോ'
Published on: 
Updated on: 

കൊച്ചി: ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക - നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം 'എക്കോ' രണ്ടാം വാരത്തിലേക്ക്‌ കടക്കുകയാണ്. പ്രേക്ഷക അഭ്യർത്ഥന പ്രകാരം 'എക്കോ' ലോകവ്യാപകമായി കൂടുതൽ തിയേറ്ററുകളിലേക്ക് രണ്ടാം വാരം എത്തുന്നു. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലേക്കു കുതിക്കുകയാണ്. ജിസിസി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ 'എക്കോ' പ്രദർശിപ്പിക്കും.

മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് 'എക്കോ' എത്തുകയാണ്. ഒരു മലയാള ചിത്രം എന്നതിലുപരി ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഭാഷയ്‌ക്കതീതമായി ഒരു ഇന്റർനാഷണൽ ചിത്രമായി 'എക്കോ'യെ അംഗീകരിക്കുകയാണ്. ആദ്യ വാരം റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് 'എക്കോ'യ്ക്ക്‌ ലഭിക്കുന്നത്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ 'എക്കോ' തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിക്കുകയാണ്.

ബോക്സ്ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 21 കോടി രൂപയാണ് ആഗോള തലത്തിൽ കളക്ട് ചെയ്തത്. ആദ്യ ദിനത്തിൽ നിന്ന് ക്രമാനുഗതമായി 'എക്കോ' കളക്ഷൻ ഉയർത്തുക ആയിരുന്നു. 80 ലക്ഷം രൂപ ആണ് സിനിമ ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിവസം ഇത് 1.85 കോടി രൂപ ആയി ഉയർന്നു. റിലീസ് ആയി ഒരാഴ്ച പിന്നിടുമ്പോൾ 13.8 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിക്കുന്നതിനാൽ സിനിമയുടെ കളക്ഷൻ വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത.

മലയാളം സിനിമ 'എക്കോ'
കാവൽ സംരക്ഷണമോ, നിയന്ത്രണമോ? 'എക്കോ' റിവ്യൂ

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമിക്കുന്ന 'എക്കോ'യിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപ് കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന 'എക്കോ'യിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസിന്റെ എഡിറ്റിങ് സജീഷ് താമരശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

മലയാളം സിനിമ 'എക്കോ'
എങ്ങും 'എക്കോ'; മികച്ച അഭിപ്രായം, ഒരാഴ്ച കൊണ്ട് 18.5 കോടി രൂപ കളക്ഷൻ

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Related Stories

ബാഹുബലി 2 വീണു! ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് രൺബീറിന്റെ 'രാമായണ'; ഇനി ലക്ഷ്യം ദംഗൽ റെക്കോർഡ്
പനോരമ സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ
From KGF and Lokah to Devara and Brahmastra: Does Adding 'Part 1' Guarantee a Sequel in Indian Cinema?
'രണബാലി' സിനിമ