"ഹായ്, ഞാൻ മാളവിക, ഞാൻ മോഹൻലാൽ"; ചിരിയുണർത്തി 'ഹൃദയപൂർവം' ബിടിഎസ്

ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നു
'ഹൃദയപൂർവം' ബിടിഎസ്
'ഹൃദയപൂർവം' ബിടിഎസ്Source: Screenshot / Youtube / Behind the Frame : Hridayapoorvam
Published on
Updated on

കൊച്ചി: മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ഫൺ ഫാമിലി എന്റർടെയ്‌നർ ആണ് 'ഹൃദയപൂർവം'. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നു. സിനിമയിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോ ചിരിപടർത്തിയപ്പോൾ നായിക മാളവിക മോഹനനും കയ്യടികൾ ലഭിച്ചു. 70 കോടി രൂപയോളമാണ് ആഗോള തലത്തിൽ സിനിമ കളക്ട് ചെയ്തത്. ഇപ്പോഴിതാ 'ഹൃദയപൂർവ'ത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഈ സിനിമയിലേക്ക് തന്നെ വിളിച്ചത് അഖിൽ സത്യൻ ആണെന്ന് മാളവിക മോഹനൻ വീഡിയോയിൽ പറയുന്നു. സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നതുല്യമായിരുന്നു എന്നും നടി കൂട്ടിച്ചേർക്കുന്നു. "ഹൃദയപൂർവത്തിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് അഖിൽ സത്യൻ ആണ്. അച്ഛൻ, സത്യൻ സാർ, ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു. പിന്നെയാണ് അതൊരു മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമയാണെന്ന് മനസിലാക്കുന്നത്. വളരെ സപ്പോർട്ടീവായ കോ ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം നമ്മളെ കംഫർട്ടിബിൾ ആക്കും. നമ്മൾ എവിടെയെങ്കിലും സ്റ്റക്ക് ആയി പോയാൽ സഹായിക്കും. അദ്ദേഹത്തിന്റെ നർമ ബോധം അപാരമാണ്," മാളവിക പറയുന്നു. സെറ്റിലേക്ക് എത്തുന്ന മാളവിക പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ, "ഞാൻ മോഹൻലാൽ" എന്ന നടന്റെ മറുപടി ബിടിഎസിൽ ചിരിപടർത്തുന്നു.

'ഹൃദയപൂർവം' ബിടിഎസ്
'പേട്രിയറ്റ്' സെറ്റിൽ ഒന്നിച്ച് ബിരിയാണി രുചിച്ച് മമ്മൂട്ടിയും മോഹൻലാലും; വീഡിയോ വൈറൽ

കൊച്ചിയിൽ ക്ലൗഡ് കിച്ചൻ നടത്തുന്ന സന്ദീപ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒൻപത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് ഹിറ്റ് കോംമ്പോ ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയപൂർവം'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. സോനു ടി.പി തിരക്കഥ നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്ത് ആണ്. കെ. രാജഗോപാല്‍ ആണ് എഡിറ്റിങ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് 'ഹൃദയപൂർവം' നിർമിച്ചത്.

'ഹൃദയപൂർവം' ബിടിഎസ്
'ലോകത്തിലെ ഒന്നാം നമ്പർ വൈറൽ ട്രാക്ക്'; ഫ്ലിപ്പറാച്ചിയുടെ FA9LA ട്രെൻഡിങ്

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com