അഫ്ഗാന്‍ സുല്‍ത്താന്‍ അബ്ദാലിയായി റിഷഭ് സാഹ്നി, 'നാഗബന്ധം'; ഫസ്റ്റ് ലുക്ക് പുറത്ത്

ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി.
അഫ്ഗാന്‍ സുല്‍ത്താന്‍ അബ്ദാലിയായി റിഷഭ് സാഹ്നി, 'നാഗബന്ധം'; ഫസ്റ്റ് ലുക്ക് പുറത്ത്
Published on
Updated on

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ റിഷഭ് സാഹ്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അബ്ദാലി എന്ന് പേരുള്ള കഥാപാത്രമായാണ് റിഷഭ് സാഹ്നി ഈ ചിത്രത്തില്‍ വേഷമിടുന്നത്. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മാതാവ് താരക് സിനിമാസ്. സമ്മര്‍ റിലീസായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ മഹാശിവരാത്രി പ്രമാണിച്ചു ഫെബ്രുവരി 15 ന് റിലീസ് ചെയ്യും.

ബോളിവുഡ് ചിത്രമായ ഫൈറ്ററിലൂടെ ശ്രദ്ധ നേടിയ താരമാണ് റിഷഭ് സാഹ്നി. കുപ്രസിദ്ധനായ അഫ്ഗാന്‍ സുല്‍ത്താന്‍ അബ്ദാലിയുടെ വേഷം ആണ് അദ്ദേഹം നാഗബന്ധത്തില്‍ ചെയ്യുന്നത്. 1750 കളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം അബ്ദാലിയുടെ ഇന്ത്യയിലെ അധിനിവേശത്തെ വിവരിക്കുന്നു. ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു കൊണ്ട്, വിശാലമായ സമ്പത്തു സ്വന്തമാക്കാനായി അദ്ദേഹം നടത്തിയ കുപ്രസിദ്ധമായ പ്രവര്‍ത്തനങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കൊടുങ്കാറ്റില്‍ തകര്‍ന്നതും മഞ്ഞുമൂടിയതുമായ ഒരു യുദ്ധഭൂമിയുടെ ആകര്‍ഷകമായ ദൃശ്യരൂപമാണ് അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. തീവ്രമായ നിശ്ചയദാര്‍ഢ്യത്തോടെ, രക്തത്തില്‍ കുതിര്‍ന്ന ഒരു ഭീമന്‍ കോടാലി ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന രീതിയിലാണ് ഈ കഥാപാത്രത്തെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഫ്ഗാന്‍ സുല്‍ത്താന്‍ അബ്ദാലിയായി റിഷഭ് സാഹ്നി, 'നാഗബന്ധം'; ഫസ്റ്റ് ലുക്ക് പുറത്ത്
'ആശാന്റെ' ശബ്ദമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ടീം

അദ്ദേഹത്തിന് പിന്നില്‍ ഒരു വലിയ സൈന്യം, മഞ്ഞുവീഴ്ചയുള്ള കാറ്റില്‍ പാറി പറക്കുന്ന ഹരിത യുദ്ധ പതാകകള്‍, അമ്പെയ്ത്തുകാര്‍, യോദ്ധാക്കള്‍, വലിയ ആനകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒരു വമ്പന്‍ യുദ്ധ ക്യാന്‍വാസ് ആണ് ഒരുക്കിയിരിക്കുന്നത്. ആ കാഴ്ചക്ക് ആഴം കൂട്ടിക്കൊണ്ട്, തിളങ്ങുന്ന കണ്ണുകളുള്ള ചെന്നായ്ക്കളുടെ ഒരു കൂട്ടം അവനെ ചുറ്റി അടുത്തേക്ക് വരുന്നു. ഇത് അപകടത്തിന്റെയും ശക്തിയുടെയും വരാനിരിക്കുന്ന നാശത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്ന കാഴ്ചയാണ്. ഹിമാലയത്തില്‍ മറഞ്ഞിരിക്കുന്ന പുരാണ നാഗബന്ധം കണ്ടെത്താനുള്ള അന്വേഷണത്തില്‍, ബ്രാഹ്‌മണരും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ക്രൂരനായ ഒരു വ്യക്തിയായി 'നാഗബന്ധത്തില്‍' അബ്ദാലിയെ ചിത്രീകരിച്ചിരിക്കുന്നു. അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് പേരുകേട്ട ഈ കഥാപാത്രം, ചരിത്രത്തിന്റെ സുപ്രധാനവും ഇരുണ്ടതുമായ ഭാഗമായി തുടരുന്ന ഒന്ന് കൂടിയാണ്.

റിഷഭിന്റെ പ്രകടനത്തെ പ്രശംസിച്ച സംവിധായകന്‍ അഭിഷേക് നാമ, അദ്ദേഹത്തിന്റെ പ്രകടനം വളരെ വിശ്വസനീയമാണെന്നും അബ്ദാലിയുടെ ചരിത്ര കഥാപാത്രം സ്‌ക്രീനില്‍ ജീവന്‍ പ്രാപിച്ചതായി തോന്നുന്ന രീതിയില്‍ അദ്ദേഹം അഭിനയിച്ചു എന്നും പറഞ്ഞു. ഈ സങ്കീര്‍ണ്ണമായ കഥാപാത്രമായി മാറാനും, കഥാപാത്രത്തിന്റെ ആഴവും തീവ്രതയും സ്‌ക്രീനില്‍ കൊണ്ട് വരാനും റിഷഭിന് സാധിച്ചു എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. അബ്ദാലിയെപ്പോലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു എന്നും, കഥയുടെ സത്തയോട് സത്യസന്ധത പുലര്‍ത്തിക്കൊണ്ട് ഈ ചരിത്ര വ്യക്തിയുടെ സങ്കീര്‍ണതകളും ഉദേശ്യങ്ങളും പ്രതിഫലിപ്പിക്കാന്‍ ആണ് താന്‍ ശ്രമിച്ചത് എന്ന് റിഷഭും വെളിപ്പെടുത്തി.

അഫ്ഗാന്‍ സുല്‍ത്താന്‍ അബ്ദാലിയായി റിഷഭ് സാഹ്നി, 'നാഗബന്ധം'; ഫസ്റ്റ് ലുക്ക് പുറത്ത്
120 കോടി രൂപയുടെ കരാർ: യാഷിൻ്റെ 'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം ദിൽ രാജുവിൻ്റെ എസ് വി സിക്ക്

നഭാ നടേഷ്, ഐശ്വര്യ മേനോന്‍ എന്നിവര്‍ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശര്‍മ, ബി എസ് അവിനാശ് എന്നിവരാണ്. ബ്രഹ്‌മാണ്ഡ സെറ്റുകളില്‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയില്‍ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകര്‍ഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2026 സമ്മര്‍ റിലീസായി എത്തും.

ഛായാഗ്രഹണം- സൌന്ദര്‍ രാജന്‍ എസ് , സംഗീതം- അഭേ, ജുനൈദ് കുമാര്‍, എഡിറ്റര്‍- ആര്‍. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അശോക് കുമാര്‍, സംഭാഷണങ്ങള്‍- കല്യാണ്‍ ചക്രവര്‍ത്തി, കോസ്റ്റ്യൂം ഡിസൈനര്‍-അശ്വിന്‍ രാജേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിനത്രി ജക്കല്‍, ആക്ഷന്‍- വെങ്കട്ട്, വ്‌ലാഡ് റിംബര്‍ഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എന്‍ കൃഷ്ണ, വിഎഫ്എക്സ് തണ്ടര്‍ സ്റ്റുഡിയോസ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈന്‍ -കാനി സ്റ്റുഡിയോ, പിആര്‍ഓ - ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com