71.87 കോടി ആഗോള ഗ്രോസ്! ഞെട്ടിക്കുന്ന ഓപ്പണിങ് വീക്കെൻഡ് കളക്ഷനുമായി 'ഇരുമുടി'

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ സിനിമയുടെ ഇന്ത്യയിൽ നെറ്റ് കളക്ഷൻ 50 കോടി രൂപ കടന്നു
രവി തേജ ചിത്രം 'ഇരുമുടി'
രവി തേജ ചിത്രം 'ഇരുമുടി'
Published on
Updated on

തെലുങ്ക് സൂപ്പർതാരം രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കിയ 'ഇരുമുടി' ഞെട്ടിക്കുന്ന കളക്ഷനുമായി ബോക്സ് ഓഫീസിൽ ആധിപത്യം പുലർത്തുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ സിനിമയുടെ ഇന്ത്യയിൽ നെറ്റ് കളക്ഷൻ 50 കോടി രൂപ കടന്നു.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, സിനിമയുടെ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 58.37 കോടി രൂപയാണ്. മൂന്നാം ദിവസം വിദേശ വിപണിയിൽ നിന്ന് മാത്രം 3.50 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഇതോടെ ആകെ ഓവർസീസ് ഗ്രോസ് കളക്ഷൻ 13.50 കോടിയായി. ആഗോള ഗ്രോസ് കളക്ഷൻ 71.87 കോടി രൂപയായി ഉയരുകയും ചെയ്തു.

രവി തേജ ചിത്രം 'ഇരുമുടി'
പ്രിയദർശൻ എന്റെ അച്ഛനെ ഓർമിപ്പിക്കുന്നു; രണ്ടുപേരും ക്രിക്കറ്റ് കളിക്കാരായിരുന്നു, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവരും: സെയ്ഫ് അലി ഖാൻ

രവി തേജയുടെ 77ാമത് ചിത്രമാണ് 'ഇരുമുടി'. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്രയാണ് വേഷമിടുന്നത്. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

രവി തേജ ചിത്രം 'ഇരുമുടി'
"ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി ശക്തമായ സ്ത്രീ ശബ്‌ദം ഈ സിനിമയിലുണ്ട്"; 'ടോക്സിക്' പ്രീ റിലീസ് ഇവന്റിൽ യഷ്

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - ശിവ നിർവാണ, നിർമാതാക്കൾ - നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ - മൈത്രി മൂവി മേക്കേഴ്സ്, സംഗീതം - ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം - വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ - സാഹി സുരേഷ്, എഡിറ്റിംഗ് - പ്രവീൺ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ - നരേഷ് ബാബു പി, കോ-ഡയറക്ടർ - സുരേഷ്, മേക്കപ്പ് - ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം - രാജേഷ്, പോസ്റ്റർ ഡിസൈനർ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് - ഫസ്റ്റ് ഷോ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com