ടൈറ്റിൽ മാറ്റിയിട്ടും രക്ഷയില്ല! സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി' സെൻസർ പ്രതിസന്ധിയിൽ

അപൂർവ ലാഖിയ ആണ് 'മാതൃഭൂമി' സംവിധാനം ചെയ്തിരിക്കുന്നത്
'മാതൃഭൂമി' സിനിമ
'മാതൃഭൂമി' സിനിമ
Published on
Updated on

മുംബൈ: ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'ക്ക് സർട്ടിഫിക്കേഷൻ നൽകാതെ സെൻസർ ബോർഡ്. 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്നായിരുന്നു സിനിമയുടെ ആദ്യ ടൈറ്റിൽ. എന്നാൽ, വിവാദങ്ങൾ ഉയർന്നതോടെ ഈ പേര് മാറ്റുകയായിരുന്നു.

ഈദിന് മുന്നോടിയായി ഏപ്രിൽ 17ന് സിനിമ തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട്, ഈ റിലീസ് തീയതി മാറ്റി. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, ചിത്രത്തിന് ഓഗസ്റ്റിലെ റിലീസ് തീയതിയും നഷ്ടമാകാനാണ് സാധ്യത.

'മാതൃഭൂമി' സിനിമ
ആമിർ ഖാൻ - ​ഗൗരി സ്പ്രാറ്റ് വിവാഹം ജൂലൈ അഞ്ചിന്; ചടങ്ങ് ബാന്ദ്രയിൽ

അപൂർവ ലാഖിയയാണ് 'മാതൃഭൂമി'യുടെ സംവിധാനം. 2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 'യുദ്ധം അവസാനിക്കട്ടെ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

'മാതൃഭൂമി' സിനിമ
ശ്രേയ ഘോഷാലിന്റെ ശബ്‌ദം, അതിസുന്ദരിയായി സാനിയ; വീണ്ടും ട്രെൻഡ് സെറ്ററാകാൻ 'കല്യാണി'

സൽമാൻ ഖാന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് 2025 ഡിസംബർ 27ന് സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള ഗ്ലോബൽ ടൈംസ് പോലുള്ള മാധ്യമങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നായിരുന്നു വിമർശനം. ഇന്ത്യ-ചൈന ബന്ധത്തിലെ നയതന്ത്രപരമായ വശങ്ങൾ പരിഗണിച്ചും, അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ ഒഴിവാക്കാനുമാണ് സിനിമയുടെ ടൈറ്റിൽ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രാംഗത സിംഗ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ ആണ് 'മാതൃഭൂമി' നിർമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com