"ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണിത്"; 'ഉന്മാദ'ത്തെ കുറിച്ച് ഷാഹി കബീർ

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ ടീം ഒന്നിക്കുന്ന ചിത്രമാണിത്
"ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണിത്"; 'ഉന്മാദ'ത്തെ കുറിച്ച് ഷാഹി കബീർ
Published on
Updated on

കൊച്ചി: കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ ചിത്രം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

''ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് 'ഉന്മാദം'. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയ്യപ്പെട്ട സിനിമയാണ്. എന്റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല'', ഷാഹി കബീർ 'ഉന്മാദം' ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിൽ പറഞ്ഞു.

ഒരു സ്റ്റേഷനിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഞെട്ടിക്കുമെന്നാണ് ട്രെയ്‌ലർ സൂചന നൽകിയിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

"ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണിത്"; 'ഉന്മാദ'ത്തെ കുറിച്ച് ഷാഹി കബീർ
"നിങ്ങളുടെ ആരോഗ്യം എങ്ങനെ?" അഭ്യൂഹങ്ങൾക്ക് മറുപടി, ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ

സിദ്ദീഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 'ഇഷ്‌ക്' എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമാണം നിർവഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

"ഈ പ്രാവശ്യം ആരുടേയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണിത്"; 'ഉന്മാദ'ത്തെ കുറിച്ച് ഷാഹി കബീർ
'കൗരവരി'ലെ മൂന്ന് പെൺകുട്ടികളിൽ മമ്മൂട്ടിയുടെ മകൾ ആര്? മൂന്ന് പതിറ്റാണ്ടിന് ശേഷം വെളിപ്പെടുത്തി ജോഷി

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com