

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കി ഫാമിലി റൊമാന്റിക് കോമഡി എന്റർടെയ്‌നറായ 'മധുവിധു'. ഷറഫുദീൻ നായകനായ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ഏപ്രിൽ 23നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തിയത്.
റിലീസ് ആയി നാല് ദിവസം കൊണ്ട് 4.3 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 'മധുവിധു' സ്വന്തമാക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് സിനിമ നിർമിച്ചത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് 'മധുവിധു'. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 'ഷൈലോക്കി'ന് ശേഷം ബിബിൻ മോഹനും, 'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് 'മധുവിധു'.
ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.
ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പിആർഒ- ശബരി.