ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ്‌ എന്നിവർ ഒന്നിക്കുന്ന 'ശുക്രൻ'; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ആദ്യാ പ്രസാദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
shukran Malayalam movie
Published on
Updated on

കൊച്ചി: റൊമാൻ്റിക് കോമഡി ജോണറില്‍ ഉബൈനി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'ശുക്രൻ'ൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.

കോട്ടയം നസീര്‍, ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി, റിയസ് നര്‍മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

shukran Malayalam movie
മെസിയെ കാണാനാണ് എത്തിയത്, ഇവരെയല്ല! അജയ് ദേവ്ഗണിനും ടൈഗർ ഷ്റോഫിനും കൂവൽ| വീഡിയോ വൈറൽ

കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ജീസിനിമാസ്, എസ്കെജി ഫിലിംസ്, നില്‍ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിൻ്റെ നിർമാതാക്കള്‍ ജീമോന്‍ ജോര്‍ജും ഷാജി.കെ. ജോര്‍ജുമാണ്. ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ്‌മാന്‍, സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് കോ- പ്രൊഡ്യൂസര്‍മാര്‍. രാഹുല്‍ കല്യണിൻ്റേതാണ് തിരക്കഥ.

ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍ എന്നിവരാണ്.

shukran Malayalam movie
'ജയിലർ 2'ൽ വിദ്യാ ബാലൻ; രജനികാന്ത് ചിത്രത്തിലൂടെ കോളിവുഡിലേക്ക് തിരിച്ചുവരവ്

ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്, സൗണ്ട് മിക്‌സിങ്: അജിത്.എം. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സണ്ണി തഴുത്തല, പ്രൊജക്റ്റ് ഡിസൈനര്‍: അനുക്കുട്ടന്‍ ഏറ്റുമാന്നൂര്‍, ഡിസൈന്‍സ്: മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല, പിആര്‍ഒ: അരുൺ പൂക്കാടൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com