വമ്പൻ സെറ്റിൽ രാം ചരൺ- ശിവ രാജ്‌കുമാർ മാസ് ആക്ഷൻ; 'പെദ്ധി'യിൽ സംഘടനമൊരുക്കാൻ ശ്യാം കൗശൽ

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് അടുത്ത വർഷമാണ്
രാം ചരൺ, ശ്യാം കൗശൽ
രാം ചരൺ, ശ്യാം കൗശൽ Source: Facebook
Published on
Updated on

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി'യിലെ വമ്പൻ സംഘട്ടന രംഗം ഒരുങ്ങുന്നു. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ ആണ് ഈ സംഘട്ടന രംഗത്തിന് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് അടുത്ത വർഷം മാർച്ച് 27 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല ഒരുക്കിയ വമ്പൻ സെറ്റിൽ ആണ് ഈ സംഘട്ടനം ചിത്രീകരിക്കുന്നത്. നായകൻ രാം ചരൺ, അനേകം ഫൈറ്റേഴ്‌സ് എന്നിവർക്കൊപ്പം, ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ സംഘട്ടന ചിത്രീകരണത്തിന്റെ ഭാഗമാണ്.

രാം ചരൺ, ശ്യാം കൗശൽ
50 കോടിയും കടന്ന് ധനുഷിന്റെ ഹിന്ദി ചിത്രം; 'തേരേ ഇഷ്ക് മേം' കളക്ഷൻ റിപ്പോർട്ട്

ബോളിവുഡ് സൂപ്പർതാരം വിക്കി കൗശലിന്റെ അച്ഛൻ കൂടിയായ ശ്യാം കൗശൽ മേൽനോട്ടം വഹിക്കുന്ന ഈ അതിനിർണായക സംഘട്ടനം ഒരുക്കുന്നത് സ്റ്റണ്ട് മാസ്റ്റർ ആയ നവകാന്ത് ആണ്. വമ്പൻ ഹിറ്റായ ബോളിവുഡ് ചിത്രം 'ദംഗൽ' ഉൾപ്പെടെയുള്ളവർക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ള ആളാണ് ശ്യാം കൗശൽ. വമ്പൻ കാൻവാസിൽ, അതിസൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഓരോന്നും ചിത്രീകരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനം പുറത്ത് വരികയും ആഗോള തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 110 മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലാണ്. എ.ആർ. റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയത്.

രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വമ്പൻ ശാരീരിക പരിവർത്തനമാണ് ഈ ചിത്രത്തിനായി രാം ചരൺ നടത്തിയത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രാം ചരൺ, ശ്യാം കൗശൽ
'കാന്താര'യിലെ ദൈവ ചാമുണ്ഡി സീൻ അനുകരിച്ച് രൺവീർ; 'കോമാളിത്തരം' എന്ന് സോഷ്യൽ മീഡിയ, ഋഷഭിനും വിമർശനം

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്സ്, നിർമാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com