ലെജൻഡ് ഈസ് ബാക്ക്! സിംഗീതം ശ്രീനിവാസ റാവു ചിത്രം 'SSR61' പ്രഖ്യാപിച്ചു, നിർമാണം നാഗ് അശ്വിൻ

'പുഷ്പക വിമാനം', 'അപൂർവ സഗോദരങ്ങൾ' തുടങ്ങി ഒട്ടേറെ ക്ലാസിക്കുകളുടെ സ്രഷ്ടാവാണ് സിംഗീതം ശ്രീനിവാസ റാവു
സിംഗീതം ശ്രീനിവാസ റാവു
സിംഗീതം ശ്രീനിവാസ റാവു
Published on
Updated on

ഹൈദരാബാദ്: തെലുങ്കിലെ ഇതിഹാസ ചലച്ചിത്ര നിർമാതാവും സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 94ാം വയസിലാണ് പുതിയ ചിത്രവുമായി സിംഗീതം പ്രേക്ഷകരിലേക്ക് എത്തുന്നത്. 'SSR61' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ ആണ്. പരമ്പരാഗത പൂജാ ചടങ്ങുകളോടെ ഔപചാരികമായി ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ പുറത്തുവിടും.

'പുഷ്പക വിമാനം', 'അപൂർവ സഗോദരങ്ങൾ' തുടങ്ങി ഒട്ടേറെ ക്ലാസിക്കുകളുടെ സ്രഷ്ടാവായ സിംഗീതം ശ്രീനിവാസ റാവു എന്തുകൊണ്ട് ഇതിഹാസമാകുന്നു എന്ന് പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. പ്രശസ്ത സംവിധായകരുടെ നൊസ്റ്റാൾജിയ പകരുന്ന വാക്കുകൾ ഉൾക്കൊള്ളുന്ന വീഡിയോ, അദ്ദേഹത്തിന്റെ പ്രതിഭ, ഭാവന, ചലച്ചിത്ര നിർമാണത്തിലുള്ള വൈദഗ്ധ്യം, ആധിപത്യം എന്നിവയെയും ചലച്ചിത്ര സൃഷ്ടാക്കളുടെ തലമുറകളിലൂടെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്വാധീനത്തെയും അടയാളപ്പെടുത്തുന്നു.

സിംഗീതം ശ്രീനിവാസ റാവു
മണിരത്നം പടവും ദേവദാസും ഇല്ലാതെ എന്ത് പ്രണയദിനം; റീ റിലീസിനൊരുങ്ങി ക്ലാസിക് റൊമാന്റിക് സിനിമകൾ

റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. 'SSR61'നെ സിംഗീതത്തിന്റെ എക്കാലത്തെയും വലിയ സ്വപ്ന ചിത്രമായി ആണ് വൈജയന്തി മൂവീസ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു സുപ്രധാന നിമിഷത്തിന് വേദിയൊരുക്കി കൊണ്ടാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രേക്ഷകരിലും സിനിമാ ലോകത്തും വളരെയധികം ആകാംക്ഷ സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

സിംഗീതം ശ്രീനിവാസ റാവു
ഉദയ്പൂർ കൊട്ടാരത്തിൽ രശ്മിക-വിജയ് ദേവരകൊണ്ട വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു? വീഡിയോ വൈറൽ

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമൊരുക്കാൻ സിംഗീതം ശ്രീനിവാസ റാവു ഒരുങ്ങുന്നതോടെ, 'SSR61' ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷ നൽകുന്നതും കാത്തിരിക്കുന്നതുമായ ചിത്രമായി മാറുകയാണ്. അദ്ദേഹത്തിന്റെ സിനിമയിലുള്ള വർഷങ്ങളുടെ അറിവിനെ, സമകാലിക സിനിമാ ശൈലിയുമായി കൂട്ടിച്ചേർത്തു കൊണ്ട് നാഗ് അശ്വിൻ അവതരിപ്പിക്കുമ്പോൾ, ഒറിജിനാലിറ്റിയുടെയും നിർഭയമായ പരീക്ഷണത്തിന്റെയും പര്യായമായ ഒരു ഇതിഹാസ ചലച്ചിത്രകാരന്റെ മറ്റൊരു അനശ്വരമായ ചിത്രമാണ് അണിയറയിൽ ഒരുങ്ങാൻ പോകുന്നത്. പിആർഒ - ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com