
ചിയാന്‍ വിക്രം -പാ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ തങ്കലാന് തമിഴ്നാട്ടില്‍ വന്‍ വരവേല്‍പ്പ്. ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകര്‍ മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പങ്കുവെച്ചിട്ടുള്ളത്. നായകന്‍ വിക്രമിന്‍റെ പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം പ്രശംസിച്ചു. മികച്ച കാഴ്ചാനുഭവമാണ് തങ്കലാന്‍ തിയേറ്ററുകളില്‍ സമ്മാനിക്കുന്നത്. എല്ലാ അഭിനേതാക്കളും അവരവരുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. വിക്രം എന്ന നടനില്‍ നിന്ന് ഇത്തരം സിനിമകളാണ് എപ്പോഴും പ്രതീക്ഷിക്കുന്നതെന്നും പ്രേക്ഷകര്‍ പറഞ്ഞു.
തമിഴിന് പുറമെ, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. തമിഴില്‍ ഇതിനോടകം ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച പാ രഞ്ജിത്ത് കര്‍ണാടയിലെ കോലാര്‍ സ്വര്‍ണ ഖനിയുടെ ചരിത്രത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രമിന് ഒപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ താരങ്ങളുടെ ഗെറ്റപ്പ് അടക്കം വലിയ ചര്‍ച്ചയായിരുന്നു. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകിയ പെരിയവന്‍ സംഭാഷണവും എ. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.