തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ടീസർ പുറത്ത്; നിർമാണം ഗംഗ എന്റർടെയ്ൻമെന്റ്‌സ്

സൂപ്പർ ഹിറ്റായ 'സംക്രാന്തികി വാസ്തുന'ത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രമാണിത്
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'
Published on
Updated on

കൊച്ചി: തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' ടീസർ പുറത്ത്. നവാഗതനായ ഭരത് ദർശൻ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഗംഗ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഈ ബാനർ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓ സുകുമാരി'. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രീ വെഡ്ഡിങ് ഷോ'ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്.

കോമഡി, പ്രണയം, ഫാന്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ടൈറ്റിൽ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്.

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'
"കഥാപാത്രത്തിനുവേണ്ടി രക്തവും ആത്മാവും നൽകി"; സ്വാസികയുടെ കാൽതൊട്ടു വണങ്ങി മിഷ്കിൻ

ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സംക്രാന്തികി വാസ്തുന'ത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി'
പവർ സ്റ്റാറിന്റെ 'ഒജി' വീണ്ടും എത്തുന്നു; ഷൂട്ടിങ് നവംബറിൽ

മുരളിധർ ​ഗൗഡ, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പക്കാ എന്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിർമാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ: വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം: ജെ.ഡി. മാസ്റ്റർ, മാർക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com