"സമ്മർദം താങ്ങാനാകുന്നില്ല, സിനിമാ നിർമാണം അവസാനിപ്പിക്കുന്നു"; 'ബാഡ് ഗേൾ' അവസാന ചിത്രമെന്ന് വെട്രിമാരൻ

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന 'ബാഡ് ഗേള്‍' എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരൻ്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിക്കുന്നത്
VETRIMARAN TO END FILM PRODUCTION
Published on

ചെന്നൈ: ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പ്രഖ്യാപനം നടത്തി സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വെട്രിമാരന്‍. ഇന്ന് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിസാരണൈ, വട ചെന്നൈ, അസുരന്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ തമിഴ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍.

വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന 'ബാഡ് ഗേള്‍' എന്ന ചിത്രമാണ് നിലവില്‍ വെട്രിമാരൻ്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനി നിര്‍മിക്കുന്നത്. താന്‍ നിര്‍മിക്കുന്ന അവസാന ചിത്രമാകും ഇതെന്നാണ് വെട്രിമാരന്‍ അറിയിച്ചിരിക്കുന്നത്. ബാഡ് ഗേളും' അതിന് മുമ്പ് നിര്‍മിച്ച ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'മാനുഷി'യും കാരണമുണ്ടായ വിവാദങ്ങളും ഈ ചിത്രങ്ങളുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡുമായുണ്ടായ തർക്കങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വെട്രിമാരൻ പറയുന്നത്.

VETRIMARAN TO END FILM PRODUCTION
കാൻസറിനോട് പൊരുതി, ഒടുവിൽ കീഴടങ്ങി; ചെറുപ്രായത്തിലേ ജീവിതത്തിൽ നിന്ന് വിടവാങ്ങി നടി പ്രിയ!

“ഒരു നിര്‍മാതാവാകുക എന്നത് ഒരു നികുതി ചുമത്തുന്ന ജോലിയാണ്. സംവിധായകനാകുക എന്നത് ഒരു സൃഷ്ടിപരമായ ജോലിയാണ്. ആ ജോലിയില്‍ ഒരു സമ്മർദ്ദവുമില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്യണം. പക്ഷേ നിങ്ങള്‍ ഒരു നിര്‍മാതാവാണെങ്കില്‍ സിനിമയുടെ ടീസറിന് കീഴിൽ വരുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. ഈ ഘടകങ്ങളെല്ലാം സിനിമയുടെ വരുമാനത്തെ ബാധിക്കുന്നതിനാല്‍ നിര്‍മാതാവിന് മേലുള്ള അധികസമ്മര്‍ദമാകും. 'മാനുഷി' ഇപ്പോള്‍ തന്നെ കോടതിയിലാണ്. അതിനായി അവര്‍ ഒരു ഉത്തരവ് നല്‍കിയിട്ടുണ്ട്. ബാഡ് ഗേളിൻ്റെ കാര്യത്തിലും ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്," വെട്രിമാരൻ പറഞ്ഞു.

VETRIMARAN TO END FILM PRODUCTION
ആലിയയും പ്രിയങ്കയും കത്രീനയും ഇല്ലാത്ത 'ജീ ലേ സറ'? പുതിയ അപ്‌ഡേറ്റുമായി ഫര്‍ഹാന്‍ അക്തര്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com