'അസുരൻ' പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

ധനുഷുമായുള്ളത് തീർത്തും പ്രൊഫഷണൽ ബന്ധമെന്ന് മൃണാൾ താക്കൂർ
ധനുഷ്, മൃണാൾ താക്കൂർ
ധനുഷ്, മൃണാൾ താക്കൂർSource: X
Published on
Updated on

ന്യൂ ഡൽഹി: നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, നടി തന്നെ ഈ ഗോസിപ്പുകൾ തള്ളി. മാത്രമല്ല, ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ പലവട്ടം പരിഹസിക്കുകയും ചെയ്തു. ധനുഷുമായുള്ളത് തീർത്തും പ്രൊഫഷണൽ ആയ ബന്ധമാണെന്നാണ് മൃണാൾ പറയുന്നത്.

ഇപ്പോഴിതാ 'ദോ ദീവാനെ ഷെഹർ മേം' എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ ധനുഷ് എന്ന നടന്റെ ആരാധികയാണ് താൻ എന്ന് മൃണാൾ താക്കൂർ വ്യക്തമാക്കിയിരിക്കുന്നു. " 'രായൻ', 'മാരി', 'രാഞ്ജന', 'ക്യാപ്റ്റൻ മില്ലർ', 'അസുരൻ' എന്നീ ചിത്രങ്ങൾ കണ്ട ശേഷം ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. 'അസുരൻ' ഞാൻ പലവട്ടം കണ്ടു. അദ്ദേഹം ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ്. ലിറിസിസ്റ്റ്, എഴുത്തുകാരൻ, ഡാൻസർ, ആക്ടർ, ഡയറക്ടർ എന്നിങ്ങനെ അദ്ദേഹം എന്താണ് അല്ലാത്തത്," എന്നാണ് നടി പറഞ്ഞത്.

ധനുഷ്, മൃണാൾ താക്കൂർ
കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

'തേരെ ഇഷ്ക് മേം' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്ന ധനുഷിനെ 'സൺ ഓഫ് സർദാർ' സ്ക്രീനിങ്ങിന് വിളിച്ച സംഭവവും മൃണാൾ താക്കൂർ ഓർമിച്ചു. "സാറിന് സ്ക്രീനിങ്ങിന് വരാൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചെന്നേയുള്ളൂ. സ്ക്രീനിങ്ങിന് വരുമെന്ന് പ്രതീക്ഷിച്ചില്ല. വന്നപ്പോൾ എനിക്ക് സന്തോഷമായി. ഒരു നാൾ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്, മൃണാൾ കൂട്ടിച്ചേർത്തു.

ധനുഷ്, മൃണാൾ താക്കൂർ
"ഇത്രയും വെറുപ്പോടെ ഒരു സിനിമ ചെയ്യാൻ പറ്റുമെങ്കിൽ, ഭാവിയിൽ നമ്മളോട് എന്തൊക്കെ ചെയ്യും"; 'കേരള സ്റ്റോറി 2'വിനെതിരെ വേടൻ

2025 ഓഗസ്റ്റിൽ നടന്ന 'സൺ ഓഫ് സർദാർ' പ്രീമിയറിൽ എത്തിയ ധനുഷിനെ മൃണാൾ സ്വീകരിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം പരന്നത്. ഇതിന് പിന്നാലെ 2026 ഫെബ്രുവരി 14ന് ഇരുതാരങ്ങളും വിവാഹിതരാകും എന്നും വാർത്തകൾ വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com