ഗിരീഷിനൊപ്പം ആദ്യം പ്ലാൻ ചെയ്തത് സായ് പല്ലവി ചിത്രം, പക്ഷേ...: നിവിൻ പോളി

നിവിൻ നായകനായ ഗിരീഷ് എ.ഡി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' മികച്ച കളക്ഷനുമായി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്
ഗിരീഷിനൊപ്പം ആദ്യം പ്ലാൻ ചെയ്തത് സായ് പല്ലവി ചിത്രം, പക്ഷേ...: നിവിൻ പോളി
Published on
Updated on

നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' മികച്ച കളക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ്. നിവിൻ-ഗിരീഷ് കോംബോയിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണിത്. ഇപ്പോഴിതാ, ഗിരീഷിനൊപ്പം ആദ്യം പ്ലാൻ ചെയ്തിരുന്നത് ഈ സിനിമയല്ലെന്നും സായ് പല്ലവി നായികയാകുന്ന ചിത്രമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ.

"സായ്‌യുടെ കൂടെ ഒരു പടം എല്ലാവരും എപ്പോഴും ചോദിക്കുന്നതാണ്. സായ്‌യുടെ കൂടെ ഒരു പടമാണ് ഗിരീഷ് ചെയ്യാനിരുന്നത്. ഞങ്ങൾ ആദ്യം ചർച്ച ചെയ്തിരുന്ന പടം അത്തരത്തിലൊന്നായിരുന്നു. സായ്‌യും അതിന് തയ്യാറായിരുന്നു. പക്ഷേ പല കാരണങ്ങളാൽ അത് നടക്കാതെപോയി," ദ ക്യൂ സ്റ്റുഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞു. നിവിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമ'ത്തിലെ 'മലർ' എന്ന കഥാപാത്രത്തിലൂടെ സായ് പല്ലവി ശ്രദ്ധേയയാകുന്നത്. ഈ സിനിമയിലെ നിവിൻ-സായ് കോംബോയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ഗിരീഷിനൊപ്പം ആദ്യം പ്ലാൻ ചെയ്തത് സായ് പല്ലവി ചിത്രം, പക്ഷേ...: നിവിൻ പോളി
പ്രണയവും ചിരിയും നിറഞ്ഞ നിവിന്റെയും മമിതയുടേയും 'ബെത്ലഹേം'; Bethlehem Kudumba Unit Review

അതേസമയം, ആഗോളതലത്തിൽ 109.40 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ് നിവിൻ-ഗിരീഷ് എ.ഡി ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.

ഗിരീഷിനൊപ്പം ആദ്യം പ്ലാൻ ചെയ്തത് സായ് പല്ലവി ചിത്രം, പക്ഷേ...: നിവിൻ പോളി
"നിവിൻ - മമിത കോംബോയ്ക്ക് പകരം മഞ്ജുവും നസ്‌ലനുമാണെങ്കിലോ? ഇതേ സ്വീകാര്യത ലഭിക്കുമോ"; കുറിപ്പുമായി ധന്യ വർമ

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com