ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

മാർച്ച് 15നാണ് 98ാമത് അക്കാദമി അവാർഡ് പ്രഖ്യാപനം
ഓസ്കാറിൽ അവതാരകയായി പ്രിയങ്ക ചോപ്ര
ഓസ്കാറിൽ അവതാരകയായി പ്രിയങ്ക ചോപ്ര
Published on
Updated on

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. മാർച്ച് 15ന് നടക്കുന്ന പുരസ്കാര ചടങ്ങിലെ അവതാരകരിൽ ഒരാൾ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ജോനസ് ആണ്. സോഷ്യൽ മീഡിയയിലൂടെ പ്രിയങ്ക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

പ്രശസ്ത അവതാരകൻ കോനൻ ഒബ്രിയൻ ആണ് ഇത്തവണത്തെ ഓസ്കാർ നിശയുടെ മുഖ്യ അവതാരകൻ. പ്രിയങ്കയെ കൂടാതെ ഹോളിവുഡ് താരങ്ങളായ പോൾ മെസ്കൽ, വിൽ ആർനെറ്റ്, ആനി ഹാതവേ, റോബർട്ട് ഡൗണി ജൂനിയർ, ഗ്വിനെത്ത് പാൽട്രോ തുടങ്ങിയവരും അവതാരകരുടെ പട്ടികയിലുണ്ട്.

ഓസ്കാറിൽ അവതാരകയായി പ്രിയങ്ക ചോപ്ര
ചെന്നൈയിൽ കോടികളുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നയൻതാര; അയൽക്കാരായി രജനിയും ധനുഷും

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് അവാർഡിലും പ്രിയങ്ക അവതാരകയായി എത്തിയിരുന്നു. ഇതിനുമുമ്പ് 95ാമത് ഓസ്കാറിൽ ദീപിക പദുകോൺ അവതാരകയായി എത്തി 'ആർആർആർ' സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തെ ആഗോള വേദിയിൽ പരിചയപ്പെടുത്തിയിരുന്നു.

ഇന്ത്യൻ പ്രേക്ഷകർക്ക് മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ മുതലാകും ഓസ്കാർ ചടങ്ങ് തത്സമയം കാണാൻ സാധിക്കുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പരിപാടി ഓൺലൈനായി സ്ട്രീം ചെയ്യാം. കൂടാതെ സ്റ്റാർ മൂവീസ് ചാനലുകളിൽ തത്സമയ സംപ്രേക്ഷണവും ഉണ്ടാകും. എബിസി നെറ്റ്‌വർക്കിലൂടെയാണ് യുഎസിൽ സംപ്രേഷണം.

ഓസ്കാറിൽ അവതാരകയായി പ്രിയങ്ക ചോപ്ര
'ധുരന്ധർ: ദ റിവഞ്ച്' ട്രെയ്‌ലർ റിലീസ് തീയതി പുറത്ത്

റയാൻ കൂഗ്ലർ ഒരുക്കിയ 'സിന്നേഴ്സ്' ആണ് നാമനിർദേശപട്ടികയിൽ മുന്നിലുള്ളത്. 16 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച നടൻ, നടി വിഭാഗങ്ങളിൽ തിമോത്തി ഷലാമെ, ലിയോനാർഡോ ഡികാപ്രിയോ, ജെസി ബക്ലി, റെനേറ്റ് റെയിൻസ്‌വെ തുടങ്ങിയ പ്രമുഖ താരങ്ങളും മത്സരരംഗത്തുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com