ഒടിടി റിലീസിലും ഗംഭീര പ്രതികരണം നേടി 'സാഹസം'

ഒക്ടോബർ ഒന്നിനാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചത്
'സാഹസം' ഒടിടിയില്‍
'സാഹസം' ഒടിടിയില്‍
Published on

കൊച്ചി: ഒടിടിയിലും തരംഗമായി ബിബിൻ കൃഷ്ണ ഒരുക്കിയ 'സാഹസം'. സൺ നെക്സ്റ്റ്, ആമസോൺ പ്രൈം, മനോരമ മാക്സ്, സൈന പ്ളേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. 'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ഈ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചത്.

എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രത്തിന് മികച്ച ഫൺ ത്രില്ലിംഗ് എന്റർറ്റൈനർ എന്ന അഭിപ്രായമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ തിയേറ്റർ റിലീസായി എത്തിയ ചിത്രം അവിടെയും മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. 'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ.എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും നിറയുകയാണ്.

'സാഹസം' ഒടിടിയില്‍
ഒരു കുളിമുറിയും, കുറേ ഡിറ്റക്ടീവുകളും; 'അവിഹിതം' പിടിക്കാനിറങ്ങുന്ന ആൺകൂട്ടം, റിവ്യൂ

ആക്ഷൻ, ത്രിൽ, ഫൺ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.

'സാഹസം' ഒടിടിയില്‍
കോമഡി മുതല്‍ ത്രില്ലർ വരെ; വമ്പന്‍ ലൈനപ്പുമായി നിവിൻ പോളി, ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആൽബി, സംഗീതം ഒരുക്കിയത് ബിബിൻ അശോക്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയത് ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ എന്നിവരാണ്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. ഗാനങ്ങൾക്ക് വരികൾ രചിച്ചത് വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ. പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com