മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ്; ‘പന്തടിക്കാം’ നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

20 മിനുട്ടോളം ദൈർഘ്യമുള്ള അഞ്ച് എപ്പിസോഡുകളാണ് ഡോക്യുമെന്ററി സീരീസിലുള്ളത്
മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ്;  ‘പന്തടിക്കാം’ നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
Published on: 
Updated on: 

കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെയും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തെയും ആദരിച്ചുകൊണ്ട്, മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ സീ5ന്റെ ആദ്യ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ സ്ട്രീമിങ്ങിനൊരുങ്ങുന്നു. അഞ്ച് എപ്പിസോഡുകളുള്ള സിനിമാറ്റിക് സീരീസ് ഒക്ടോബർ ഒന്ന് മുതൽ സീ5ൽ എക്സ്ക്ലൂസീവായി സ്ട്രീമിങ് ആരംഭിക്കും.

കേരളത്തിന്റെ പ്രധാന വിനോദങ്ങളിലൊന്നായ കാൽപ്പന്തുകളിയുടെ ചരിത്രവും പാരമ്പര്യവും ഫുട്ബോളിനോടുള്ള മലയാളികളുടെ ആരാധനയും അടയാളപ്പെടുത്തുന്ന സീരീസാണ് ‘പന്തടിക്കാം’. 20 മിനുട്ടോളം ദൈർഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്ബോളിൽ നിന്ന് സന്തോഷ് ട്രോഫിയുടെ സുവർണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണൽ ഫുട്ബോളിലേക്കുമുള്ള കേരളത്തിന്റെ വളർച്ച സീരീസ് രേഖപ്പെടുത്തുന്നു.

മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ്;  ‘പന്തടിക്കാം’ നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ആൺ' ഗർവിൽ വാഴുന്നവരുടെ കരണത്തേറ്റ അടി! 'ഡൊറോത്തി' റിവ്യൂ | DOROTHY REVIEW

ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്ബോൾ താരങ്ങൾ കേരളത്തിൽ ചെലുത്തിയ സ്വാധീനവും, ഫുട്ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉൾപ്പെടെ കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. സീ5ന്റെ ആദ്യ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസെന്ന പ്രത്യേകതയ്ക്കൊപ്പം, പത്മഭൂഷൺ മമ്മൂട്ടി വിവരണം നൽകുന്ന ആദ്യ സ്പോർട്സ് ഡോക്യുമെന്ററി എന്ന പ്രത്യേകതയും ‘പന്തടിക്കാം’ എന്ന സീരീസിനുണ്ട്.

ഡോക്യുമെന്ററിയെക്കുറിച്ച് പത്മഭൂഷൺ മമ്മൂട്ടിയുടെ വാക്കുകൾ: “കേരളത്തിൽ ഫുട്ബോൾ ഒരു കായികവിനോദം മാത്രമല്ല; ആളുകളെ ഒരുമിപ്പിക്കുന്ന ഒരു വികാരം കൂടിയാണ്. തെരുവുകളിലും മൈതാനങ്ങളിലും നടക്കുന്ന കളികൾ മുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കാണുന്നതിന്റെ ആവേശം വരെ, ഫുട്ബോളിനോടുള്ള മലയാളികളുടെ ഈ അടങ്ങാത്ത താൽപ്പര്യം എക്കാലവും ഞാൻ ഏറെ ആരാധിച്ചിട്ടുള്ളതാണ്. കേരളവും ഫുട്ബോളും തമ്മിലുള്ള ഈ സവിശേഷ ബന്ധമാണ് ‘പന്തടിക്കാം’ അവതരിപ്പിക്കുന്നത്. ഈ ബന്ധത്തെ സവിശേഷമാക്കുന്ന കഥകളും ആഘോഷങ്ങളും ഓർമകളും സീരീസ് പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നു. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ കഥകളിലൂടെ പ്രേക്ഷകർ ഫുട്ബോളിന്റെ ഭംഗി അടുത്തറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ്;  ‘പന്തടിക്കാം’ നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
"ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസുണ്ടായിരുന്ന കുഞ്ഞ്, ഇന്ന് 33 വയസുള്ള യുവാവാണ്"; കുറിപ്പുമായി പ്രിയദർശൻ

‘സ്റ്റോറീസ് സോഷ്യലി’ന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ നിർമിച്ച ‘പന്തടിക്കാം’ സംവിധാനം ചെയ്തതും പശ്ചാത്തല സംഗീതം ഒരുക്കിയതും നിക്സ് ലോപ്പസാണ്. ഗീതാർത്ഥ എ. ആർ. ആണ് രചന നിർവഹിച്ചിരിക്കുന്നത്. ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും സജീഷ് സ്വാമിനാഥൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

News Malayalam 24x7
newsmalayalam.com