'ഭ്രമയുഗ'ത്തിലേത് ഉജ്വലമായ അഭിനയമെന്ന് പിണറായി; ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍

മമ്മൂട്ടിയുടെ അഭിനയ സവിശേഷത എടുത്ത് പറഞ്ഞുകൊണ്ടാണ് പിണറായി വിജയനും മോഹന്‍ലാലും അഭിനന്ദനം അറിയിച്ചത്
'ഭ്രമയുഗ'ത്തിലേത് ഉജ്വലമായ അഭിനയമെന്ന് പിണറായി; ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍
Published on
Updated on

എറണാകുളം: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മമ്മൂട്ടിയടക്കമുള്ള പ്രതിഭകളെ അഭിനന്ദിച്ച് പിണറായി വിജയനും മോഹന്‍ലാലും. മലയാള സിനിമയുടെ അഭിമാനമായി മാറിയ എല്ലാ പ്രതിഭകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. 'ഭ്രമയുഗ'ത്തിലെ ഉജ്വലമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതെന്നും പിണറായി പറഞ്ഞു.

'ഭ്രമയുഗ'ത്തിലേത് ഉജ്വലമായ അഭിനയമെന്ന് പിണറായി; ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍
മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ലെന്ന് മുഖ്യമന്ത്രി; പൊരുതി നേടിയ നേട്ടമെന്ന് റോജി എം. ജോണ്‍

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാലും (ഭ്രമയുഗം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് 'ഫെമിനിച്ചി ഫാത്തിമ'ക്കാണ്. മലയാള സിനിമയുടെ കലാ-സാങ്കേതിക മികവും സാമൂഹിക പ്രതിബദ്ധതയും ദേശീയതലത്തില്‍ വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ ആശയങ്ങളും ശക്തമായ കഥപറച്ചിലും ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക തികവും കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന മികവാണ് ഇത്തവണയും നമ്മള്‍ ആവര്‍ത്തിച്ചത്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. വരുംകാലങ്ങളിലും മലയാള സിനിമ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും പിണറായി പറഞ്ഞു.

'ഭ്രമയുഗ'ത്തിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍ സാമൂഹ്യമാധ്യത്തില്‍ കുറിച്ചു. ഇത് നമുക്കെല്ലാവര്‍ക്കും അങ്ങേയറ്റം അഭിമാനിക്കാവുന്ന നിമിഷമാണ്. ഈ നേട്ടത്തിന് അദ്ദേഹം തീര്‍ച്ചയായും അര്‍ഹനാണെന്നും ലാല്‍ പറഞ്ഞു.

വൈക്കം വിജയലക്ഷ്മിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. അവരുടെ അസാധാരണമായ കഴിവുകള്‍ക്കുള്ള ആദരവാണിത്. ഈ ബഹുമതി അവര്‍ക്ക് ലഭിച്ചതില്‍ എന്റെ ഹൃദയം നിറയുന്നു. മികച്ച ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ തെരഞ്ഞെടുക്കപ്പെട്ടതിലും മികച്ച മലയാള ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' ആദരിക്കപ്പെട്ടതിലും ഒരേപോലെ സന്തോഷം. ഈ ശ്രദ്ധേയമായ നേട്ടത്തില്‍ സംവിധായകന്‍ ഫാസില്‍ മുഹമ്മദിനും മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. കാര്‍ത്തിക് ആര്യന്‍, യാമി ഗൗതം, ധനുഷ് എന്നിവര്‍ക്കുള്ള ആശംസകളും മോഹന്‍ലാല്‍ കുറിപ്പിലൂടെ അറിയിച്ചു.

'ഭ്രമയുഗ'ത്തിലേത് ഉജ്വലമായ അഭിനയമെന്ന് പിണറായി; ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍
ഇതാണ് ഞങ്ങളുടെ മഹാനടൻ! 'മമ്മൂട്ടി'യുഗം
News Malayalam 24x7
newsmalayalam.com