ആദിപുരുഷിന്റെ ഏഴയലത്ത് പോലും എത്തിയില്ല; രാമായണ ആദ്യ ദിവസം പ്രഭാസ് ഫാന്‍സ് ഹാപ്പിയാണ്

യാഷിന്റെ രാവണനും രൺബീറിന്റെ രാമനും; എന്നിട്ടും കളക്ഷനിൽ ആദിപുരുഷിന് മുന്നിലെത്തിയില്ല രാമായണ
രാമായണയും പ്രഭാസിന്റെ ആദിപുരുഷും തമ്മിലുള്ള ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ താരതമ്യം
രാമായണയും ആദിപുരുഷും തമ്മിലുള്ള ബോക്സ് ഓഫീസ് താരതമ്യം
Published on: 
Updated on: 

4000 കോടി ബജറ്റില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രം ഖ്യാതിയോടെ ഇറങ്ങിയ നിതീഷ് തിവാരിയുടെ രാമായണയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രാവണനായി എത്തിയ യാഷിന്റെ പ്രകടനം അഭിനന്ദനങ്ങള്‍ നേടുമ്പോഴും രാമനായി വേഷമിട്ട രണ്‍ബീര്‍ കപൂര്‍ മികച്ച പ്രകടനം നടത്താനായില്ല എന്നാണ് വിലയിരുത്തല്‍.

ഇതിനിടയില്‍ നേരത്തെ പുറത്തിറങ്ങിയ ആദിപുരുഷുമായി രാമായണയെ താരതമ്യം ചെയ്യുകയാണ് പ്രഭാസിന്റെ ആരാധകര്‍. 25,200 ഷോകളാണ് റണ്‍ബീര്‍ കപൂറിന്റെ രാമായണയ്ക്ക് ലഭിച്ചത്. ഓപ്പണിങ് ദിനം നേടിയത് 64.58 കോടി രൂപ. പ്രഭാസിന്റെ ആദിപുരുഷ് ആദ്യ ദിനം നേടിയ കളക്ഷനൊപ്പം എത്താനായില്ല എന്ന ആശ്വാസത്തിലാണ് ആരാധകര്‍.

ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് രാമായണ പുറത്തിറങ്ങിയത്. കന്നഡയില്‍ ആദ്യ ദിനം ചിത്രം നേടിയത് 7.25 കോടി രൂപയാണ്. തെലുങ്കില്‍ 6 കോടിയും തമിഴില്‍ 2.60 കോടിയും മലയാളത്തില്‍ 1.50 കോടിയുമാണ് ചിത്രത്തിന് നേടാനായത്.

രാമായണയും പ്രഭാസിന്റെ ആദിപുരുഷും തമ്മിലുള്ള ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ താരതമ്യം
RAMAYANA MOVIE REVIEW | 'രാവണൻ' സിനിമയും, 'രാമൻ' സീരിയലും; 'വിഎഫ്എക്സ്' മാത്രമാകുന്ന 'ഇതിഹാസ'ചിത്രം

ആദിപുരുഷ് ആദ്യ ദിനം എല്ലാ ഭാഷകളിലുമായി ഇന്ത്യയില്‍ നേടിയത് 86.75 കോടി രൂപയാണ്. ചിത്രത്തിന് നെഗറ്റീവ് റിവ്യൂവും പ്രഭാസ് അടക്കമുള്ള താരങ്ങളുടെ പ്രകടനവും വിഎഫ്എക്‌സുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ആദിപുരുഷിനൊപ്പം എത്താന്‍ രാമയണയ്ക്ക് ആയില്ല എന്നതാണ് വൈരുദ്ധ്യം.

രാമായണയും പ്രഭാസിന്റെ ആദിപുരുഷും തമ്മിലുള്ള ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ താരതമ്യം
ഫണ്ണി, 'ഡെയർ ഡെവിൾ' സൂര്യ; സീൻ മാറ്റി നസ്‌ലനും നസ്രിയയും! SCENE MOVIE REVIEW

വിദേശത്ത് നിന്ന് രാമായണ പാര്‍ട്ട് വണ്‍ 50.00 കോടി രൂപ നേടിയതോടെ, ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 127.50 കോടി രൂപയായി. എങ്കിലും, ചിത്രത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതിനകം 155 കോടി രൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ട്.

സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം പ്രഭാസിന്റെ ആദിപുരുഷ് ആദ്യ ദിവസത്തെ ആഗോള ഗ്രോസ് കളക്ഷന്‍ 128.08 കോടി രൂപയാണ്. എന്നാല്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടി-സീരീസ്140 കോടി രൂപയാണ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നത്.

ഈ രണ്ട് കണക്കുകളും നിരത്തി സോഷ്യല്‍മീഡിയയില്‍ വിലയിരുത്തല്‍ പഠനം നടത്തുകയാണ് പ്രഭാസ് ആരാധകര്‍. 4000 കോടി രൂപയാണ് രാമായണയുടെ മുതല്‍മുടക്ക്. ആദിപുരുഷിന്റേത് 500-700 കോടിയും. ബജറ്റിന്റെ കാര്യത്തില്‍ രാമായണം ആദിപുരുഷിനെ ഏറെ പിന്നിലാക്കിയെങ്കിലും ആദ്യ ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ കളി പൂര്‍ണ്ണമായും മാറ്റിമറിച്ചു.

രാമായണ 125 കോടി രൂപയുമായി ഓപ്പണിങ് തുടങ്ങിയപ്പോള്‍, ആദിപുരുഷ് ആദ്യ ദിവസം 140 കോടി രൂപ നേടി. അതായത് ബജറ്റ് 6-8 മടങ്ങ് കൂടുതലായിരുന്നിട്ടും, ആദിപുരുഷ് ഓപ്പണിങ്ങില്‍ മുന്നിലെത്തി. "പണം മുടക്കിയാല്‍ മാത്രം റെക്കോര്‍ഡുകള്‍ ഉണ്ടാകില്ല സര്‍, ആളുകളുടെ മനസ്സ് കൂടി വിജയിക്കേണ്ടതുണ്ട്" എന്നാണ് പ്രഭാസ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.