'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കാനാണ് താരം പ്രത്യേക പ്രദർശനം ഒരുക്കിയത്
'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!
Published on: 
Updated on: 

തലൈവർ രജനീകാന്തിൻ്റെ ഏറ്റവും വലിയ സെലിബ്രറ്റി ആരാധകൻ ആരാണ്? അതിനിപ്പോൾ ഒരു ഉത്തരം ആയിരിക്കുകയാണ്. ജയിലർ 2 കാണാൻ ഒരു തിയറ്റർ മുഴുവൻ ബുക്ക് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ എന്ന രജനി ആരാധകൻ. രാജ്യമെമ്പാടും ഒട്ടനേകം ആരാധകരുള്ള സഞ്ജുവിന് രജനിയോടുള്ള കടുത്ത ആരാധന കൗതുകത്തോടെ നോക്കികാണുകയാണ് ആളുകൾ.

'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!
തലൈവർ തേരോട്ടം! നാല് ദിനം, 400 കോടി ഗ്രോസ്; ഇൻഡസ്ട്രി ഹിറ്റ് ലക്ഷ്യമാക്കി 'ജയിലർ 2'

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ ആസ്വദിക്കാനാണ് താരം പ്രത്യേക പ്രദർശനം ഒരുക്കിയത്. ഇന്ത്യൻ ടീമിലെ തമിഴ് അറിയാവുന്ന സഹതാരങ്ങളെയും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും സഞ്ജു സിനിമ കാണാൻ ക്ഷണിച്ചിരുന്നു.

രജനികാന്തിന്റെ കടുത്ത ആരാധകനായ സഞ്ജു, അദ്ദേഹത്തിന്റെ സിനിമകൾ ബിഗ് സ്ക്രീനിൽ കാണാൻ എപ്പോഴും താൽപര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഡൽഹിയിൽ ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാൽ ജയിലർ 2 റിലീസ് ദിവസം കാണാൻ താരത്തിന് സാധിച്ചില്ല.

'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!
"ലാലേട്ടന് പകരം എന്റെ മുഖം ഉപയോഗിച്ചിട്ടില്ല, ആവേശത്തിൽ പറ്റിയ അബദ്ധം"; 'ജയിലർ 2' ഡ്യൂപ്പ് വിവാദത്തിൽ ജോബി കൊടകര

പിന്നാലെയാണ് അടുത്ത ദിവസം സിനിമ കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത്. രജനികാന്തിന്റെ സിനിമകൾ കാണാൻ താൻ എപ്പോഴും കാത്തിരിക്കാറുണ്ടെന്നും ബിഗ് സ്ക്രീനിൽ അദ്ദേഹത്തെ കാണാൻ ഏറെ ആവേശത്തിലാണെന്നും സഞ്ജു വ്യക്തമാക്കി.

ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും പുറമെ ഇന്ത്യൻ ടീമിലെയും സപ്പോർട്ട് സ്റ്റാഫിലെയും തമിഴ് അറിയാവുന്നവരും പ്രദർശനത്തിനെത്തിയിരുന്നു. ഇതോടെ താരത്തിന്റെ സിനിമാ ആഘോഷം സഹതാരങ്ങളുമായുള്ള ഒത്തുചേരലായി മാറി.

രജനികാന്തിന്റെ സ്റ്റൈലിനോടും സിനിമകളോടുമുള്ള സഞ്ജുവിന്റെ ഇഷ്ടം നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട്. ജയിലർ 2 കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തതോടെ തലൈവരോടുള്ള തന്റെ ആരാധന ഒരിക്കൽക്കൂടി പരസ്യമാക്കിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം.

'ജയിലർ 2' കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ; ഒപ്പം ഇന്ത്യൻ സഹതാരങ്ങളും!
75 വയസിലും ആക്ഷൻ രംഗങ്ങളിൽ തിളങ്ങി രജനീകാന്ത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിറ്റ്നസ് രഹസ്യം

അതേസമയം, ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തിയ ജയിലർ 2 നാല് ദിവസം കൊണ്ട് 424.25 കോടി രൂപ ആഗോള ഗ്രോസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ വിദേശ ഗ്രോസ് 190 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 199.90 കോടി രൂപയും. ഇൻഡസ്ട്രി ഹിറ്റ് ലക്ഷ്യമാക്കിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്.

News Malayalam 24x7
newsmalayalam.com