ഇതിഹാസ നടി മധുബാലയായി സാറ അർജുൻ; 'ധുരന്ധർ' താരം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ

'ഡാർലിംഗ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജസ്മീത് കെ റീൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്
മധുബാല, സാറ അർജുൻ
മധുബാല, സാറ അർജുൻ
Published on
Updated on

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ആഗോള തലത്തിൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു നടി സാറ അർജുന്റേത്. ബാലതാരമായി തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇന്ന് പാൻ ഇന്ത്യൻ താരമാണ്. 'ധുരന്ധറി'ന്റെ വിജയത്തിന് പിന്നാലെ, സഞ്ജയ് ലീല ബൻസാലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡിലെ ഇതിഹാസ താരത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാറ എന്നാണ് റിപ്പോർട്ടുകൾ.

സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ചിത്രത്തിൽ നടി മധുബാല ആയി സാറ ആർജുൻ എത്തുമെന്നാണ് റിപ്പോർട്ട്. 'ഡാർലിംഗ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജസ്മീത് കെ റീൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടിയുടെ സിനിമാ ജീവിതത്തിലെ തന്നെ വലിയ ഒരു വഴിത്തിരിവായിരിക്കും ഈ കഥാപാത്രം.

മധുബാലയുടെ അതുല്യമായ സൗന്ദര്യവും ആകർഷണീയതയും വെള്ളിത്തിരയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സാറ എന്നാണ് റിപ്പോർട്ടുകൾ. സഞ്ജയ് ലീല ബൻസാലിയുടെ നിർമാണത്തിൽ ഒരുങ്ങുന്നതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്.

മധുബാല, സാറ അർജുൻ
"റീന വീടുവിട്ടിറങ്ങി, ഞാൻ ദിവസവും ഒരു കുപ്പി മദ്യം കുടിക്കാൻ തുടങ്ങി"; വിവാഹമോചന നാളുകളെപ്പറ്റി ആമിർ ഖാൻ

ഹിന്ദി സിനിമയുടെ സുവർണ കാലഘട്ടം പുനഃരാവിഷ്കരിക്കുന്ന ചിത്രം മധുബാലയുടെ ബയോപിക് ആണെന്നാണ് സൂചന. നടിയുടെ പ്രൊഫഷണൽ ജീവിതത്തിലെ ഉയർച്ച താഴ്ചകളും വൈകാരികമായ പോരാട്ടങ്ങളുമാകും സിനിമയുടെ പ്രമേയം എന്നാണ് പുറത്തുവരുന്ന വിവരം. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മധുബാല, സാറ അർജുൻ
"വെടിയേറ്റ വേദന അനുഭവിക്കാൻ വയറിൽ ക്ലിപ്പ് ഇട്ട് മുറുക്കി"; രൺവീർ സിംഗിന്റെ അർപ്പണബോധത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്

1980കളിൽ ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിയാണ് മധുബാല. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ 70ഓളം ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. 'മുഗൾ-ഇ-ആസം' (1960), 'മഹൽ' (1949), 'ചൽത്തി കാ നാം ഗാഡി' (1958) തുടങ്ങി നിരവധി ക്ലാസിക് സിനിമകളിലെ നായികയായിരുന്നു. 1969 ഫെബ്രുവരി 23ന്, 36ാം വയസിലാണ് ആ അതുല്യ കലാകാരി ലോകത്തോട് വിടപറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com