

കൊച്ചി: ജൂൺ 25 മുതൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി മലയാളം, തമിഴ്, തെലുങ്കു എന്നി ചിത്രങ്ങളാണ് ഈ ആഴ്ചയിലെത്തുന്നത്.
1.മുത്തശ്ശി-(Zee-5)
ഭയവും നിഗൂഢതയും ചേർത്തിണക്കിയ 'മുത്തശ്ശി' ഹൊറർ ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ് നാളെ ആരംഭിക്കും. മുതിർന്ന നടി കെപിഎസി ലീലയും അമിത് ചക്കാലയ്ക്കലും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം നാടൻ വിശ്വാസങ്ങളെ ആസ്പദമാക്കിയുള്ളതാണ്. നന്ദുലാൽ സംവിധാനം ചെയ്ത മുത്തശ്ശി സീ-5ൽ നാളെ എത്തും.
2.കുണ്ഡല പുരാണം(Saina Play)
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന 'കുണ്ഡല പുരാണം' കോമഡി-ഡ്രാമ ചിത്രം സൈന പ്ലേയിൽ നാളെ എത്തും. 2024 ൽ പുറത്തിറങ്ങിയ ചിത്രം കൃത്യം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. കാസർഗോഡ് ഭാഷയിലാണ് ചിത്രം പുരോഗമിക്കുന്നതെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.
3.കപ്പ് ലവ് ഓൾ പ്ലേ(Manorama Max)
ബാഡ്മിൻ്റൺ ചാമ്പ്യനാകാൻ സ്വപ്നം കാണുന്ന വിദ്യാർഥിയുടെ കഥ പറയുന്ന 'കപ്പ് ലവ് ഓൾ പ്ലേ' സ്ട്രീമിങ് ആരംഭിച്ചു. മലയോരമേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജു.വി.സാമുവൽ ആണ്. 2024-ൽ പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമ ചിത്രത്തിൽ മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ് എന്നിവരാണ് ഉള്ളത്. ചിത്രം മനോരമ മാക്സിൽ കാണാം
4.ലിംഗം(Jio Hotstar)
കതിർ നായകനാകുന്ന തമിഴ് ചിത്രമായ ഗ്യാങ്സ്റ്റർ-ത്രില്ലർ പരമ്പരയായ ലിംഗം നാളെ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും. ലക്ഷ്മി ശരവണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
5.മമ്മട്ടിയാൻ സ്റ്റാർസ്( Zee-5)
ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുള്ള തമിഴ് സ്പോർട്സ് ഡ്രാമ വെബ് സീരീസായ 'മമ്മട്ടിയാൻ സ്റ്റാർസ്' സീ-5ൽ നാളെ എത്തും. ക്രിക്കറ്റ് മത്സരം കാണാൻ ടിക്കറ്റിനായി പരിശ്രമിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഇത്.
6.ബാഹുബലി: ദി ടോർച്ച് ബെയറർ(Netflix)
എസ്.എസ്. രാജമൗലിയുടെ ഐതിഹാസിക ചിത്രമായ ബാഹുബലിയുടെ പശ്ചാത്തലമൊരുക്കുന്ന 'ബാഹുബലി: ദി ടോർച്ച് ബെയറർ നെറ്റ്ഫ്ലിക്സിൽ നാളെ റിലീസ് ചെയ്യും. ഇതൊരു സിനിമയല്ല, മറിച്ച് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളും, ഇന്ത്യൻ സിനിമയിലുണ്ടാക്കിയ സ്വാധീനവും വ്യക്തമാക്കുന്ന ഡോക്യുമെൻ്ററിയാണ്.
7.ബ്ലാസ്റ്റ്(Netflix)
ആഗോള ബോക്സ് ഓഫീസില്‍ 71 കോടിയോളം നേടിയ അർജുൻ സർജയുടെ 'ബ്ലാസ്റ്റ്' നെറ്റ്ഫിക്സിൽ എത്തിയിട്ടുണ്ട്. 18 കോടിയുടെ മുതല്‍ മുടക്കിലൊരുക്കിയ ചിത്രമാണിത്.