Paraguay vs Turkiye| തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; ലോകകപ്പ് ചരിത്രത്തിൽ വാ പൊത്തി മിണ്ടിയതിന് ആദ്യ റെഡ് കാർഡ്

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വാ പൊത്തി എതിർ താരത്തോട് സംസാരിച്ചതിന് പരാഗ്വേ താരത്തിന് റെഡ് കാർഡ്.
Paraguay vs Turkiye| തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; ലോകകപ്പ് ചരിത്രത്തിൽ വാ പൊത്തി മിണ്ടിയതിന് ആദ്യ റെഡ് കാർഡ്
Published on
Updated on

ന്യൂയോർക്ക് സിറ്റി: 2026 ഫിഫ ലോകകപ്പില്‍ നിന്നും തുർക്കി പുറത്തേക്ക്. പരാഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് തുർക്കിയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമമായത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂമിലെ അംഗങ്ങൾ പത്തായി ചുരുങ്ങിയിട്ടും തുർക്കി മുന്നിൽ പ്രതിരോധം തീർത്ത് പരാഗ്വേ അന്തിമ വിജയം സ്വന്തമാക്കി.

മത്സരം തുടങ്ങി വെറും 64 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പരാഗ്വേ വിജയഗോൾ നേടിയത്. മത്തിയാസ് ഗലാര്‍സയാണ് ഗോൾ വലകുലുക്കിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. 1998-ൽ നൈജീരിയക്കെതിരെ പരാഗ്വേയുടെ സെൽസോ അയല 52 സെക്കൻഡിൽ ഗോൾ നേടിയിരുന്നു.

Paraguay vs Turkiye| തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; ലോകകപ്പ് ചരിത്രത്തിൽ വാ പൊത്തി മിണ്ടിയതിന് ആദ്യ റെഡ് കാർഡ്
മെസ്സിയുടെ പിതാവ് മരിച്ചെന്ന് തെറ്റായ വാര്‍ത്ത; മാപ്പ് പറഞ്ഞ് രാജിവച്ച് അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് അവതാരക

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വാ പൊത്തി എതിർ താരത്തോട് സംസാരിച്ചതിന് പരാഗ്വേ താരത്തിന് റെഡ് കാർഡ് കിട്ടി. തുർക്കി താരം മെർട്ട് മുൾഡറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പരാഗ്വേ മിഡ്ഫീൽഡർ മിഗ്വൽ അൽമിറോണിനാണ് റെഡ് കാർഡ് ലഭിച്ചത്. ലോകകപ്പിന് തൊട്ടുമുൻപാണ് മത്സരത്തിനിടെ വാ പൊത്തി സംസാരിക്കരുതെന്ന നിബന്ധന കൊണ്ടുവന്നത്.

Paraguay vs Turkiye| തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; ലോകകപ്പ് ചരിത്രത്തിൽ വാ പൊത്തി മിണ്ടിയതിന് ആദ്യ റെഡ് കാർഡ്
സ്പെയിനിനെ തൂഫാനാക്കിയ വൊസീഞ്ഞ മാജിക്!
News Malayalam 24x7
newsmalayalam.com