ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ; കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ

ദിനം പ്രതി മരിച്ചുവീഴുന്ന, പീഡിപ്പിക്കപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ കണ്ണുനീരും, ചോരപ്പാടുകളും നെടുവീർപ്പുകളും നിറഞ്ഞ കലാപഭൂമിയാണ് ഇന്ന് സുഡാൻ.
ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ;  കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ
Published on

"ബിലാദ് അൽ - സുദാൻ അഥവാ കറുത്തവരുടെ നാട്" സഹാറയുടെ തെക്കേ അറ്റം മുതൽ തുടങ്ങുന്ന ആഫ്രിക്കൻ രാജ്യങ്ങളെ മധ്യകാല അറബ് ഭൗമശാസ്ത്രജ്ഞർ വിളിച്ച പേര് . അവിടെ നിന്നാണ് സുഡാൻ എന്ന വാക്കിന്റെ ഉത്ഭവം. ആഫ്രിക്കയുടെയും മെഡിറ്ററേനിയൻ ലോകത്തിന്റെയും സാംസ്കാരിക പാരമ്പര്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു വേദിയായി നില നിന്ന സുഡാൻ. ഒരു നൂറ്റാണ്ടിലേറെക്കാലം ശ്വാസം മുട്ടിയ കൊളോണിയൽ അധീനത പിന്നീട് സ്വാതന്ത്ര്യ പ്രഖ്യാപനം. പക്ഷെ അതുകൊണ്ടൊന്നും ഫലം കണ്ടില്ല. സുഡാൻ ഇന്നും അസ്വസ്ഥമാണ്.

ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ;  കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ
ആയുധം ഉൾപ്പെടെ നൽകി സഹായിച്ചതായി റിപ്പോർട്ടുകൾ; സുഡാനിലെ ആർഎസ്എഫ് കൂട്ടക്കുരുതി,യുഎഇയും ആരോപണ മുനയിൽ

സ്വതന്ത്ര രാജ്യമായ സുഡാൻ ഇന്നനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഒരു പക്ഷെ കൊളോണിയൽ കാലത്തുപോലും ഉണ്ടായിക്കാണുമോ എന്ന് സംശയിച്ചേക്കാം. ദിനം പ്രതി മരിച്ചുവീഴുന്ന, പീഡിപ്പിക്കപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ കണ്ണുനീരും, ചോരപ്പാടുകളും നെടുവീർപ്പുകളും നിറഞ്ഞ കലാപഭൂമിയാണ് ഇന്ന് സുഡാൻ. രാജ്യത്തെ കരസേനയും പ്രധാന വിമത പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിൽ ഏറെക്കാലമായി കൊടുമ്പിരി കൊണ്ടിരുന്ന ആഭ്യന്തര യുദ്ധം ഇന്ന് അതിന്റെ മൂർധന്യാവസ്ഥയിലാണ്.

ഏറെ സാസ്കാരിക വൈവിധ്യങ്ങളും, അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയും, സ്വർണഖനികളും നിറഞ്ഞ രാജ്യം ഇന്ന് ശവപ്പറമ്പിന് തുല്യമാണ്. യുദ്ധം രൂക്ഷമായതോടെ സുഡാനിലെ എൽ ഫാഷിർ നഗരത്തിൽ നിന്ന് രക്തക്കുളങ്ങളും ശവക്കൂനകളും നിറഞ്ഞ യാഥാർഥ്യങ്ങളാണ്. ഉപഗ്രഹ ചിത്രങ്ങളിലൂടെ ലോകം കാണന്നത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നാണു ഇന്ന് സുഡാനിൽ നടക്കുന്നത്.

1956ൽ ബ്രിട്ടനിൽനിന്ന്‌ സ്വാതന്ത്ര്യം നേടിയ സുഡാനിൽ അട്ടിമറികൾ ഒന്നും പുത്തരിയല്ല. 2021ൽ നടന്നതുൾപ്പെടെ അരഡസനിലധികം അട്ടിമറികൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. പോരാട്ടങ്ങളും കൊലകളും പലായനവുമെല്ലാം തുടർക്കഥകളായ നാടായി ഇവിടെ മാറിയിരിക്കുന്നു. വംശീയ കലാപങ്ങൾ തുടർകഥയായ സുഡാനിൽ 2023 ഏപ്രിലിലാണ് ഇത്രയധികം അരക്ഷിതാവസ്ഥയിൽ രാജ്യത്തെ ആഴ്ത്തിയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

സുഡാൻ സൈന്യമായ സുഡാനീസ് ആർമ്ഡ് ഫോഴ്സ് (എസ്എഎഫ്) തലവന്‍- അബ്ദുള്‍ ഫത്താഹ് അൽ-ബുർഹാനും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് തലവന്‍ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള വർഷങ്ങൾ നീണ്ട അധികാര പോരാട്ടത്തിന്‍റെ പരിണിതഫലമാണ് ഈ യുദ്ധം. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ കരസേനയിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിനു പ്രധാനകാരണം.

2019ല്‍ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ പ്രസിഡൻ്റ് ഒമർ അൽ-ബഷീറിന്‍റെ സ്വേച്ഛാദിപത്യ ഭരണം അട്ടിമറിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സൈനിക പിന്തുണയോടെ അന്ന് അബ്ദല്ല ഹംദോക്കിന്‍റെ നേതൃത്വത്തില്‍ താത്കാലിക സർക്കാർ അധികാരത്തിലേറി. ആ അധികാരമൽക്കൽ ജനാധിപത്യഭരണം സ്ഥാപിക്കുമെന്ന വാഗ്ദാനം നൽകിയായിരുന്നു. പക്ഷെ സർക്കാർ നിലനിലനിന്നില്ല സംയുക്ത പട്ടാളനീക്കത്തിലൂടെ ബുർഹാനും ദഗാലോയും 2021 ഒക്ടോബറിൽ ഹംദോക്ക് സർക്കാരിനെ അട്ടിമറിച്ചു. തുടർന്ന് രാജ്യതലവനായി ബുർഹാനും രണ്ടാമനായി ദഗാലോയും അധികാരത്തിലേറി.2023 ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇവർ അവകാശപ്പെട്ടു.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പേ ഇരുസംഘങ്ങളും രണ്ടുതട്ടിലായി. ആർഎസ്എഫിനെ സൈന്യത്തില്‍ സംയോജിപ്പിക്കുന്നതും, അധികാരം പങ്കിടുന്നതും സംബന്ധിച്ച തർക്കങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടെ 2023ലെ റമദാന്‍ ദിനമായ, ഏപ്രില്‍ 15 ന് രാജ്യവ്യാപകമായി ആർഎസ്എഫ് സായുധ സംഘത്തെ വിന്യസിച്ച ദഗാലോയുടെ നീക്കം യുദ്ധപ്രഖ്യാപനമായി.വ്യാപക യുദ്ധ കുറ്റകൃത്യങ്ങള്‍ക്കും പാലായനത്തിനുമാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ തലസ്ഥാന നഗരമായ സിംഗ ഉൾപ്പെടെ സിന്നാർ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ആർഎസ്എഫും, കിഴക്കൻ സിന്നാർ മേഖല നിയന്ത്രിക്കുന്നത് സൈന്യവുമാണ്.

ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ;  കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ
ആഗോള താപനം നിലനിൽപ്പിന് ഭീഷണി; അന്നദാതാക്കളായ ധ്രുവക്കരടികൾ അതിജീവിക്കുമോ?

ഇതുവരെ 20,000 ലധികം പേർ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സന്നദ്ധസംഘടകള്‍ പുറത്തുവിട്ട മരണസംഖ്യ 40,000 ത്തോളമാണ്. യുഎൻ റിപ്പോർട്ടുപ്രകാരം, സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന 3 കോടിയോളം ആളുകളെ യുദ്ധം നേരിട്ട് ബാധിച്ചു. 40 ലക്ഷം കുട്ടികളടക്കം, 90 ലക്ഷത്തിനടുത്ത് സുഡാനി ജനത കുടിയൊഴിക്കപ്പെട്ടു. കടുത്ത ഭക്ഷ്യക്ഷാമത്തിന് പുറമെ, ചികിത്സാസംവിധാനങ്ങളില്ലാതെ വലയുന്നത് 4 കോടിയോളം ജനങ്ങളാണ്.

സുഡാൻ സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രമായ സൈനിക ആസ്ഥാനവും പിടിച്ചെടുത്തതായി റാപിഡ് സപ്പോർട്ട് ഫോഴ്സ് അവകാശപ്പെടുന്ന ദിവസത്തെ മാത്രം പുറത്തുവന്ന മരണസംഖ്യ 500 നടുത്താണ്. നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി മാറിയ സമയം. ഇനിയും കൂട്ടക്കുരുതി തുടരുമെന്ന ആശങ്കയാണ് മാത്രമാണ് ആർഎസ്ഫ് ലോകത്തിന് നൽകുന്നത്.

ചോരയിൽ കുളിച്ച ചരിത്രമാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റേത്. സുഡാനിലെ ഏറ്റവും അക്രമകാരികളായ സായുധ വിഭാഗമായിരുന്ന ജൻജവീദിന്റെ പരിണാമരൂപം. കുതിരപ്പടയാളികൾ എന്നാണ് ഇവർ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ കുതിരപ്പുറത്തെത്തിയ രക്തദാഹികളായ പിശാചുക്കളെന്നാണ് അവരെ ആ നാട്ടിലെ നിസഹായരായ മനുഷ്യർ വിളിച്ചത്. എൺപതുകളിൽ സുഡാനിലുണ്ടായ ആഭ്യന്തരയുദ്ധവും വരൾച്ചയും ക്ഷാമവും തൊട്ടടുത്ത രാജ്യമായ ചാഡിൽ നിന്നുള്ള അഭയാർഥിപ്രവാഹവുമൊക്കെയാണ് ജൻജവീദിന്‌റെ ഉയർച്ചയ്ക്ക് വഴിവച്ചത്.

വംശഹത്യ, കൂട്ടബലാത്സംഗം, കൊള്ള, കൊല തുടങ്ങി 2013ൽ ജൻജവീദിനെ പാരാമിലിട്ടറി സേനയാകുന്നിടം വരെയും അക്രമപാതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 3 ലക്ഷത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഡാർഫർ പ്രക്ഷോഭത്തി വരെ സേനയുടെ സാന്നിധ്യം ചർച്ചയായിരുന്നു. 2013ൽ ജൻജവീദിനെ പാരാമിലിട്ടറി സേനയാക്കി മാറ്റിയ ബാഷിർ അവർക്ക് പദവികൾ നൽകി. സേനാ പരിവേഷം നൽകി. പക്ഷെ അക്രമോത്സുകത അവരിൽ എന്നും നിറഞ്ഞുനിന്നു.

കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയായി ആഭ്യന്തര കലാപം മാറുമ്പോഴും, അന്താരാഷ്ട്ര ശ്രദ്ധ സുഡാനിലേക്ക് എത്തുന്നില്ല എന്നാണ് മാധ്യമ റിപ്പോർട്ടുകളിലൂടെയും, വിലയിരുത്തലുകളിലൂടെയും വെളിവാകുന്നത്. ജനീവയിലേത് അടക്കം സമാധാന ചർച്ചകള്‍ പരാജയപ്പെടുമ്പോള്‍, ആർഎസ്എഫിന് ആയുധസഹായമടക്കം നല്‍കുന്ന യുഎഇയുടെ ഇടപെടല്‍ ചർച്ചയാക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടന സുരക്ഷാ കൗണ്‍സില്‍ പരാജയപ്പെട്ടു എന്ന ഗുരുതര ആരോപണവും നിലനില്‍ക്കുന്നു. സുഡാനിലെ സ്വർണ ഖനികളിൽ കണ്ണു നട്ടാണ് യുഎഇയുടെ സഹായമെന്നാണ് പ്രധാന ആരോപണം.

ആരോപണത്തെ അത്ര നിസാരമായി തള്ളിക്കളയാൻ സാധിക്കാത്ത ചില തെളിവുകളും നിരത്തുന്നുണ്ട്. ഇതോടെ യുഎഇ ക്കെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനവും ശക്തമാകുകയാണ്. സുഡാനിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ മാത്രം ആർഎസ്എഫിനുള്ള അമിത താൽപര്യവും അതിനു പിറകിലെ ബാഹ്യ ശക്തിയുടെ സാന്നിധ്യത്തിനുള്ള സാധ്യതയും ചർച്ച ചെയ്യാതിക്കാനാകില്ല. സ്വർണ ഖനി നിറഞ്ഞ സുഡാൻ്റെ ദാർഫുർ മേഖലയടക്കം കലാപകാരികൾ കയ്യടക്കുമ്പോൾ പ്രത്യേകിച്ചും.

ഏതു യുദ്ധവും അടിസ്ഥാനപരമായി മനുഷ്യാവകാശ ലംഘനമാണ്. അതില്ലാതാക്കുന്നത് ആഹാരവും വസ്ത്രവും പാർപ്പിടവും സാധാരണ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയാണ്. അനാഥാരാക്കുന്നത് ഒട്ടേറെ കുഞ്ഞുങ്ങളെയാണ്. സുഡാനോ, യുക്രെയ്നോ, ഗാസയോ എവിടെയായാലും ഇരയാക്കപ്പെടുന്നത് സാധാരണ മനുഷ്യർ മാത്രമാണ്. നഷ്ടങ്ങളും ആശങ്കകളും അവരുടേത് മാത്രമാണ്. സംഘർഷം കനത്തോടെ കോടിക്കണക്കിനാളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്. അതിലുമേറെ പേർ പട്ടിണിയിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സമാധാനം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഈ ജനങ്ങൾ.

ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ;  കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ
ഉപജീവന മാർഗം നഷ്ടമാകുമോ എന്ന് ഭീതി; ചൈന- തായ്‌വാൻ സംഘർഷത്തിൽ നെഞ്ച് പിടഞ്ഞ് ബറ്റാനെസ് നിവാസികൾ

കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം

ഏതു യുദ്ധവും അടിസ്ഥാനപരമായി മനുഷ്യാവകാശ ലംഘനമാണ്. അതില്ലാതാക്കുന്നത് ആഹാരവും വസ്ത്രവും പാർപ്പിടവും സാധാരണ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയാണ്. അനാഥാരാക്കുന്നത് ഒട്ടേറെ കുഞ്ഞുങ്ങളെയാണ്. സുഡാനോ, യുക്രെയ്നോ, ഗാസയോ എവിടെയായാലും ഇരയാക്കപ്പെടുന്നത് സാധാരണ മനുഷ്യർ മാത്രമാണ്. നഷ്ടങ്ങളും ആശങ്കകളും അവരുടേത് മാത്രമാണ്. സംഘർഷം കനത്തോടെ കോടിക്കണക്കിനാളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്. അതിലുമേറെ പേർ പട്ടിണിയിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സമാധാനം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ഈ ജനങ്ങൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com