സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് തുല്യമാകണോ?

ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് നിർണയിക്കുന്നത് പലഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് തുല്യമാകണോ?
Published on
Updated on

ആളുകൾ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഒരു വ്യക്തി ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം എന്നത്. ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് ഉത്തരമായി ലഭിക്കാറ്. എന്നാൽ എല്ലാവർക്കും ഈ കണക്കാണോ? പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരശാസ്ത്രം വ്യത്യസ്തമായതിനാൽ അവർ കുടിക്കുന്ന വെള്ളത്തിൻ്റെ അളവിലും വ്യത്യാസമുണ്ടെന്നാണ് താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. അമിത് സറഫ് പറയുന്നത്.

ഒരു വ്യക്തിയുടെ ശരീരത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് നിർണയിക്കുക അവരുടെ ശരീരഭാരം, പ്രവർത്തന നില, ആരോഗ്യം എന്നിവ കൂടാത കാലാവസ്ഥയെയും ആശ്രയിച്ചാണ്. വിയർപ്പ്, മൂത്രം, ശ്വസനം എന്നിവയിലൂടെ നിങ്ങൾക്ക് നഷ്ടപ്പെടുന്ന ജലാംശത്തിൻ്റെ അളവ് നികത്തേണ്ടതുണ്ട്. എന്നാൽ ഈ അളവ് വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെടും. പുരുഷന്മാർക്ക് ഒരു ദിവസം ഏകദേശം 3 മുതൽ 3.7 ലിറ്റർ വരെ ആവശ്യമാണ്. സ്ത്രീകൾക്ക് ഏകദേശം 2.5 മുതൽ 2.7 ലിറ്റർ വരെ ആവശ്യമാണ്. എന്നാൽ ഇവയെ ഒരു കർശന നിയമമായല്ല ഒരു മാർ​ഗനിർദേശമായി കാണണം എന്നും ഡോ. സറഫ് പറഞ്ഞു.

സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് തുല്യമാകണോ?
വറുത്ത് തിന്നത് 50 എലികളെ, 35 ദിവസത്തിൽ 14 കിലോ കുറഞ്ഞു; അനുഭവം പങ്കുവച്ച് യുവതി

ദാഹം ഒരു വൈകിയുള്ള സൂചനയാണെന്നും ഡോക്ടർ പറയുന്നു. ദാഹം അനുഭവപ്പെട്ട് തുടങ്ങുമ്പോഴേക്കും ശരീരത്തിൽ ഒരു പരിധിവരെ നിർജ്ജലീകരണം വന്നുതുടങ്ങി കാണും. ഒരു ദിവസം ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനുപകരം ദിവസം മുഴുവൻ വെള്ളം കുടിക്കുക എന്നതാണ് ഒരു നല്ല തന്ത്രം.നിങ്ങളുടെ മൂത്രം ഇളം മഞ്ഞയാണെങ്കിൽ, അത് ശരിയായ ജലാംശത്തിന്റെ നല്ല സൂചനയാണ്. കടും മഞ്ഞ നിറമാണെങ്കിൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ടെന്നും ഡോ. സറഫ് പറഞ്ഞു.

നിങ്ങളുടെ ജലാംശത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനം വരെ ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചസാര പാനീയങ്ങളും അമിതമായ കഫീനും നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ അവ പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്നും ഡോക്ടർ പറയുന്നു. അതേസമയം, വെള്ളം അധികം കുടിക്കുന്നതും ദോഷകരമാണ് എന്ന് ഡോ. സർഫ് പറയുന്നു. ഓവർഹൈഡ്രേഷൻ അഥവാ വാട്ടർ ഇൻടാക്സിക്കേഷൻ എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. രക്തത്തിലെ സോഡിയത്തിന്റെ അളവ് നേർപ്പിക്കുന്നതിനും കാരണമാകും. ഇത് അപൂർവമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com