നാടൻ മീൻകറി മുതൽ സമുദ്ര സദ്യവരെ; മീൻ വിഭവങ്ങൾ ആരോഗ്യത്തിന് ഗുണകരമാണ് പക്ഷെ ശ്രദ്ധിക്കണം!

സമുദ്രവിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ അവയുടെ രുചിയേയും ഗുണത്തേയും വരെ ബാധിക്കുകയും ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource; Meta AI
Published on

നാടൻ മീൻ കറികൾ, അല്ലെങ്കിൽ ഒരു ഫിഷ് ഫ്രൈ, അപ്പത്തിനൊപ്പം ഫിഷ്മോളി, സമുദ്ര സദ്യ, ഫിഷ് പ്ലേറ്റർ, തുടങ്ങി ഫിഷ് നിർവാണയും കടന്ന് തീൻമേശകളെ അലങ്കരിക്കുന്ന മീൻ വിഭവങ്ങൾ. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ദിനം പ്രതി വിഭവങ്ങളുടെ എണ്ണം കൂടിവരികയാണ്. വിദേശി വിഭവങ്ങൾ വേറെയുമുണ്ട്.

രുചികരമാണ് മീൻ വിഭവങ്ങൾ. ആരോഗ്യത്തിന് ഗുണകരവുമാണ്. പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി കൂടാതെ മറ്റ് പ്രധാന പോഷകങ്ങൾ പലതും മീനിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് മീൻ കഴിക്കുന്നതിൽ ആശങ്കപ്പെടാനില്ല. മീനുകളെ കായൽ, പുഴ, കടൽ മത്സ്യങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. പുഴ, കായൽ മത്സ്യങ്ങളെ അപേക്ഷിച്ച് കടൽ മത്സ്യങ്ങൾ കഴിക്കുന്നത് അൽപം വെല്ലുവിളിയാണ്. സമുദ്രവിഭവങ്ങൾ ശ്രദ്ധയോടെ പാചകം ചെയ്തില്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും.

സമുദ്രവിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ വരുന്ന തെറ്റുകള്‍ അവയുടെ രുചിയേയും ഗുണത്തേയും വരെ ബാധിക്കുകയും ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യാം. ആശങ്കപ്പെട്ട് സമുദ്ര വിഭവങ്ങൾ ഉപേക്ഷിക്കേണ്ട കാര്യമില്ല. ഏറെ ഗുണകരമായ ഭക്ഷണമാണവ. പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

പ്രതീകാത്മക ചിത്രം
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാത്ത ഭക്ഷണങ്ങൾ ഇവയാണ്

മീൻ ഫ്രഷാണെങ്കിൽ രുചി കൂടും. സമുദ്ര വിഭവങ്ങളിലും ഇത് ബാധകമാണ്. പാചകത്തിന് ഏറ്റവും ഫ്രഷായ മത്സ്യവിഭവങ്ങൾ തെരഞ്ഞെടുക്കുക. അതുപോലെ തന്നെ മത്സ്യം വാങ്ങുമ്പോൾ ശരിയായി പരിശോധിച്ച് വേണം വാങ്ങാൻ. പഴക്കം ചെന്നതോ. മോശമായതോ അല്ലെന്ന് ഉറപ്പു വരുത്തുക. വാങ്ങിച്ച ഉടൻ തന്നെ മത്സ്യം പാചകം ചെയ്യുന്നില്ലെങ്കിൽ എയര്‍ ടൈറ്റ് ബാഗിലോ കണ്ടയ്‌നറിലോ പായ്ക്ക് ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കേണ്ടതാണ്.

കടൽ മത്സ്യങ്ങൾ വാങ്ങി രണ്ടു മണിക്കൂറിനകം പാകം ചെയ്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അത്യാവശ്യ ഘട്ടങ്ങളിൽ ഫ്രീസറിൽ സൂക്ഷിക്കാം. എന്നാൽ അധിക കാലം ഇവ സൂക്ഷിക്കുന്നത് ഗുണകരമല്ല. കടല്‍ വിഭവങ്ങള്‍ പെട്ടെന്ന് ചീത്തയാകുന്നവയാണ്. ഫ്രീസറിലായാലും ദീർഘകാലം സൂക്ഷിച്ചാൽ രുചിയും മണവും നഷ്ടപ്പെടുമെന്ന് മാത്രമല്ല. ഭക്ഷ്യവിഷബാധയ്ക്കും കാരണമായേക്കും.

സമുദ്ര വിഭവങ്ങക്ഷ പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ചെമ്മീന്‍, ഞണ്ട് തുടങ്ങിയ കടല്‍ വിഭവങ്ങള്‍ അമിതമായി വേവിക്കുമ്പോള്‍ അത് കട്ടിയുള്ളതും റബ്ബറുപോലെയും ആയിത്തീരും. കൂടുതൽ വേവിച്ചാൽ കയ്പ്പുണ്ടാകാനും ഇടയുണ്ട്. പാകം ചെയ്യുമ്പോൾ മാത്രമല്ല. അതിനു മുൻപ് ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിലും കടൽ വിഭവങ്ങൾക്ക് കയ്പ് അനുഭവപ്പെടാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com