ആരോഗ്യം വർധിപ്പിക്കണോ?; ദിവസവും 11 മിനിറ്റ് മാറ്റിവെയ്ക്കൂ

നടക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല മെച്ചപ്പെടുത്തുക, തലാച്ചോറിന്റെ പ്രവർത്തങ്ങളെയും മെച്ചപ്പെടുത്തി, സർഗാത്മക ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യം വർധിപ്പിക്കണോ?; ദിവസവും 11 മിനിറ്റ് മാറ്റിവെയ്ക്കൂ
Published on

11 മിനിറ്റ് നടന്നാൽ അകാല മരണവും, പല രോഗങ്ങളും ഒരു പരിധി വരെ തടയാനാകും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എന്നാൽ സത്യമാണ്.. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പുറത്ത്‌ വിട്ട പഠനത്തിലാണ് ഇക്കാര്യമുള്ളത്. നടക്കുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല മെച്ചപ്പെടുത്തുക, തലാച്ചോറിന്റെ പ്രവർത്തങ്ങളെയും മെച്ചപ്പെടുത്തി, സർഗാത്മക ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ദിവസവും 11 മിനിറ്റ് നടന്നാൽ അകാല മരണത്തിനുള്ള സാധ്യത 25% വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്. 3 കോടി ആളുകളിൽ നടത്തിയ പഠനത്തിലാണ് ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിൻ ഇത് പുറത്ത് വിട്ടത്.

സർഗാത്മകത വർധിപ്പിക്കും

നടത്തം നമ്മുടെ സർഗാത്മകതയെ വർധിപ്പിച്ച് പല കാര്യങ്ങളിലും പരിഹാരം കണ്ടെത്താനും, കൂടുതൽ ചിന്തിക്കാനും നമ്മെ സഹായിക്കും. ഇത് നടന്നാൽ മാത്രമല്ല ചെറിയ തോതിലുള്ള ഏത് വ്യായാമത്തിലും ഇത്തരത്തിലുള്ള ഗുണങ്ങൾ കിട്ടും. അതായത് സൈക്ലിംഗ്, നൃത്തം എന്നിവയും സർഗാത്മകത വർധിപ്പിക്കാൻ സഹായിക്കും.

കലോറി കുറയ്ക്കും

11 മിനിറ്റ് നടക്കുന്നത് നമ്മുടെ ഭാരം കുറയ്ക്കാൻ സഹായിച്ചില്ലെങ്കിലും, ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഈ 11 മിനിട്ടുള്ള നടത്തം കുറച്ച് വേഗത്തിലായാൽ ഭാരം കുറയ്ക്കാനും സഹായിച്ചേക്കാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

നിങ്ങൾക്ക് കൃത്യമായ വ്യായാമം ചെയ്യുന്ന പതിവില്ലെങ്കിലും, ദിവസേന 11 മിനിറ്റ് നടക്കുന്നത് , ശരീരത്തിന് ഒരുപാട് ഗുണങ്ങളുണ്ടാകും. അതിലേറ്റവും പ്രധാനപെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കും എന്നുള്ളത്. നടത്തം ശരീരത്തിലെ രക്‌തയോട്ടം വർധിപ്പിച്ച് ഹൃദയത്തിലേക്ക് ഓക്സിജൻ കടത്തിവിടാൻ സഹായിക്കും, ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും രോഗം വരുന്നത് തടയാനും സഹായിക്കും.

സമ്മർദ്ദം കുറയ്ക്കും

നടക്കുന്നത് 'ഹാപ്പി ഹോർമോൺ' ആയ എൻഡോർഫിൻ ഉത്പാദിപ്പിച്ച് സമ്മർദ്ദം കുറച്ച് സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ഇത് നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾക്കും നല്ലതാണ്.

സന്ധി വേദന കുറയ്ക്കും

നടത്തം പേശികളെ ബലപ്പെടുത്തി സന്ധി വേദന കുറയ്ക്കാൻ സഹായിക്കും. കാൽമുട്ടുകൾ കൂടുതൽ ചലിക്കാനും അത് കാല്മുട്ടിനുള്ളിലെ സിനോവിൽ ഫ്ലൂയിഡിന്റെ ഓട്ടം വർധിപ്പിക്കുകയും, അത് ഓക്സിജന്‍റെ അളവു കൂട്ടി സന്ധികളുടെ വേദന കുറയ്ക്കും.

കൊഴുപ്പ് കുറയ്ക്കും

മുകളിലേക്ക് പതിയെയോ വേഗത്തിലോ നടന്നാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ടൈപ്പ് 2 പ്രമേഹരോഗം കുറയ്ക്കും

മണിക്കൂറിൽ നാല് കിലോമീറ്റർ വേഗത്തിൽ നടന്നാൽ ടൈപ്പ് 2 പ്രമേഹരോഗം കുറയ്ക്കുമെന്നാണ് ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പുറത്തുവിട്ട പഠനത്തിൽ പറയുന്നത്.

ഉറക്കം

ഉറക്കമില്ലായിമ, വിഷാദം, തലകറക്കം എന്നിവ കുറയ്ക്കാൻ നടത്തം സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. രോഗികളിലും പ്രായമായവരിലും ഇത്തരത്തിൽ ഉറക്കം മെച്ചപ്പെടുത്താൻ സഹായിച്ചു. ഉറക്കം മാത്രമല്ല, ദഹനശേഷി വർധിപ്പിച്ച് അസിഡിറ്റി പോലുള്ളവ കുറയ്ക്കാനും ഇത് സഹായിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com