തൃശൂരിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്; മേയർ സ്ഥാനത്തേക്ക് രണ്ട് വനിതകൾ പരിഗണനയിൽ

സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
തൃശൂരിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്; 
മേയർ സ്ഥാനത്തേക്ക് 
രണ്ട് വനിതകൾ പരിഗണനയിൽ
Published on
Updated on

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്. മേയർ സ്ഥാനത്തേക്ക് അജിത ജയരാജും മുൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും പരിഗണനയിലുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

തൃശൂരിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്; 
മേയർ സ്ഥാനത്തേക്ക് 
രണ്ട് വനിതകൾ പരിഗണനയിൽ
മുൻ ഡിജിപി ആർ. ശ്രീലേഖയും മത്സരരംഗത്ത്; സ്ഥാനാർഥി പ്രഖ്യാപനവുമായി ബിജെപി

39 സീറ്റുകളിൽ സിപിഐഎം മത്സരിക്കും. 15 സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകും. ജനതാദൾ എസ്-2, സിപിഐ 8, ആർജെഡി 3, കേരള കോൺഗ്രസ് 2 , എൻസിപി 1 , കോൺഗ്രസ് (എസ് ) 1 എന്നീ നിലയിലാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.

തൃശൂരിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്; 
മേയർ സ്ഥാനത്തേക്ക് 
രണ്ട് വനിതകൾ പരിഗണനയിൽ
ദേശീയ പതാകയിലെ ത്രിവർണ്ണ നിറത്തിൽ തർക്കമില്ല, രാജ്യത്തെ ഞങ്ങളാഗ്രഹിക്കുന്ന ദിശയിലേക്ക് നയിക്കുന്ന പാർട്ടികളെ ആർഎസ്എസ് പിന്തുണയ്ക്കും: മോഹൻ ഭഗ‌വത്

നാളെ എൽഡിഎഫ് യോഗം ചേർന്ന് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. വനിതകൾക്കും യുവജനങ്ങൾക്കും പ്രധാന്യം നൽകിയുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

News Malayalam 24x7
newsmalayalam.com