വഴക്കിനിടെ പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കുടുംബം പിടിയിൽ

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ലക്ഷമൺ ഭായ് കുറച്ചുകാലമായി ജോലിക്ക് പോകാതെ മദ്യത്തിന് അടിമയായിരുന്നു.
വഴക്കിനിടെ പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കുടുംബം പിടിയിൽ
Published on: 
Updated on: 

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ കുടുംബ വഴക്കിനെത്തുടർന്ന് 20 വയസുകാരിയായ മകൾ പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാജ്കോട്ടയിലെ ധർ മേഖലയിൽ താമസിക്കുന്ന ലക്ഷമൺഭായ് എന്ന ലളിത്‌ഭായ് സോമാഭായ് ബഗ്ദയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ഭൂമിക ലക്ഷ്മൺഭായ് ബഗ്ദയ്ക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.

വഴക്കിനിടെ പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കുടുംബം പിടിയിൽ
നിയന്ത്രണരേഖ കടന്നെത്തിയ പാക് പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി

ശനിയാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടയിൽ വീട്ടിലുണ്ടായിരുന്ന ലക്ഷമൺഭായിയും മകൾ ഭൂമികയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പ്രകോപിതയായ ഭൂമിക കയ്യിലിരുന്ന ഇഷ്ടിക കൊണ്ട് പിതാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീട്ടുമുറ്റത്ത് രക്തം വാർന്നുകിടന്ന ലക്ഷമൺഭായ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ലക്ഷമൺ ഭായ് കുറച്ചുകാലമായി ജോലിക്ക് പോകാതെ മദ്യത്തിന് അടിമയായിരുന്നു. ഭാര്യ ഹൻസാബെന്നിൻ്റെയും നാല് പെൺമക്കളിൽ മൂന്ന് പേരുടെയും ചെറിയ ജോലികളിൽ നിന്നുള്ള വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മദ്യപിച്ച് പലപ്പോഴും വീട്ടിൽ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കുക ലക്ഷ്മൺഭായുടെ പതിവായിരുന്നു. സംഭവ സമയം ഭാര്യ ഹൻസാബെൻ കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു.

വഴക്കിനിടെ പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അപകട മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കുടുംബം പിടിയിൽ
വടയ്ക്കുള്ളിൽ കൂറ്റൻ ഇരുമ്പ് ബോൾട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആർസിടി

സംഭവത്തിന് പിന്നാലെ ഭയന്നുപോയ കുടുംബം, മരണം അപകടമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. മൃതദേഹം ഗോണ്ടൽ സിവിൽ ആശുപത്രിയിൽ എത്തിച്ച കുടുംബാംഗങ്ങൾ, മദ്യലഹരിയിൽ വീണാണ് ലക്ഷ്മൺഭായ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ തലയിലെ മുറിവുകളും വീട്ടിലെ സാഹചര്യങ്ങളും പരിശോധിച്ച ഡോക്ടർമാർക്കും പോലീസിനും സംശയം തോന്നി.

തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ അമ്മയും മകളും കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യ ഹൻസാബെന്നിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം മകൾ ഭൂമികയ്ക്കെതിരെ പോലീസ് കേസെടുത്തു. ഫോറൻസിക് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം രാജ്കോട്ട് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.