കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ യുവാവ് പെട്രോളൊഴിച്ചു കൊന്നു

ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപിരിയാതെയാണ് പ്രതി വീണ്ടും വിവാഹം ചെയ്തത്
കൊല്ലപ്പെട്ട സുനിത
കൊല്ലപ്പെട്ട സുനിത
Published on

പട്‌ന: കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്. ബിഹാറിലെ നളന്ദ ജില്ലയിലുള്ള സുനിത ദേവി (25) ആണ് കൊല്ലപ്പെട്ടത്. സുനിതയുടെ ഭര്‍ത്താവ് വികാസ് കുമാര്‍ ഒളിവിലാണ്.

കാമുകിയെ വിവാഹം കഴിക്കണമെന്ന വികാസ് കുമാറിന്റെ ആവശ്യത്തെ സുനിത എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായ വികാസ് സുനിതയുടെ ദേഹത്ത് പെട്രോളൊഴിക്കുകയും വീട്ടിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തതിനു ശേഷം തീ കൊളുത്തുകയായിരുന്നു.

കൊല്ലപ്പെട്ട സുനിത
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; 26കാരിയെ ശ്വാസം മുട്ടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

അഞ്ച് വര്‍ഷം മുമ്പായിരുന്നു സുനിതയും വികാസും തമ്മിലുള്ള വിവാഹം. വികാസിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മറ്റൊരു ഭാര്യയുണ്ടെന്ന് അറിയാതെയാണ് വികാസുമായുള്ള വിവാഹം നടത്തിയതയെന്നാണ് സുനിതയുടെ കുടുംബം പറയുന്നത്.

വിവാഹത്തിനു ശേഷമാണ് ഇയാള്‍ക്ക് മറ്റൊരു ഭാര്യയുള്ളതായി അറിയുന്നത്. ഈ ബന്ധം വേര്‍പിരിയാതെയാണ് വികാസ് സുനിതയെ വിവാഹം ചെയ്തത്. വിവരം അറിഞ്ഞതോടെ വികാസിനൊപ്പം ജീവിക്കാന്‍ സുനിത വിസമ്മതിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. സുനിതയ്ക്കും വികാസിനും രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കിലും പ്രസവം കഴിഞ്ഞ ഉടനെ മരണപ്പെട്ടു.

കൊല്ലപ്പെട്ട സുനിത
നെയ്യാറ്റിൻകര വീട്ടമ്മയുടെ മരണം: കോൺഗ്രസ് കൗൺസിലർക്ക് കുരുക്ക് മുറുകുന്നു, ബലാത്സംഗം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തി

ഇതിനിടയിലാണ് വികാസ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായത്. ഈ യുവതിയെ വിവാഹം കഴിക്കാനായി സുനിതയുമായി വഴക്കും പതിവായിരുന്നു. വഴക്കിനെ തുടര്‍ന്ന് സുനിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മാസം ദുര്‍ഗ പൂജയ്ക്ക് സുനിതയുടെ വീട്ടിലെത്തിയ വികാസ് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു. ഇതോടെ സുനിത ഇയാള്‍ക്കൊപ്പം പോയി.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വികാസ് സുനിതയെ ആക്രമിച്ചത്. ഒരു മണിക്ക് തന്റെ ദേഹത്ത് വികാസ് പെട്രോള്‍ ഒഴിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും സഹോദരനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇതിനു ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി.

സുനിതയെ പൂട്ടിയിട്ട മുറിയിലേക്ക് വികാസ് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടു. ഇതിനു ശേഷം തീ കൊളുത്തുകയായിരുന്നു. സുനിതയുടെ കുടുംബം വികാസിന്റെ വീട്ടിലെത്തിയപ്പോഴേക്കും മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സുനിതയുടെ ബന്ധുക്കളെ കണ്ടതോടെ വികാസിന്റെ വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു.

ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി. വികാസിന്റെ ബന്ധുക്കള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com