ദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് ബലാത്സംഗം; മലപ്പുറത്ത് വ്യാജ സിദ്ധൻ പിടിയിൽ; പ്രതി 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമ

ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് ബോധിപ്പിച്ചാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്
പ്രതി സജീർ
പ്രതി സജീർSource: News Malayalam 24x7
Published on
Updated on

മലപ്പുറം: ദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയിൽ. സജിൽ ചെറുപാണക്കാടിനെയാണ്  നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 'മിറാക്കിൾ പാത്ത്' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്. ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് ബോധിപ്പിച്ചാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്. തിരുവനന്തപുരം നെടുമങ്ങാട് ഒഴിവിൽ കഴിയവെ ഇയാൾ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു.

ഇമാമാണെന്ന തരത്തിലുള്ള വീഡിയോകളാണ് 27,000ത്തോളം സബ്സ്ക്രൈബേഴ്സുള്ള തൻ്റെ യൂട്യൂബ് ചാനലിൽ സജിൽ പങ്കുവച്ചിരുന്നത്.  ആത്മീയമായപരമായ വീഡിയോകളും ചാനലിൽ കാണാം. അടുത്തിടെയാണ് സജിൽ പരാതിക്കാരിയെ പരിചയപ്പെടുന്നത്. താൻ ആഭിചാരം ചെയ്യുന്നയാളാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.

പ്രതി സജീർ
"തെറ്റിദ്ധരിപ്പിക്കാനായി പല തവണ ഫോൺ ഓണാക്കുന്നു, മൊബൈൽ സ്റ്റാഫ് അംഗങ്ങളുടെ കൈവശമെന്ന് സംശയം"; രാഹുലിനെ കണ്ടെത്താനാകാതെ പൊലീസ്

പിന്നാലെ ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന്  വാഗ്ദാനം ചെയ്ത് യുവതിയുടെ വാടക വീട്ടിലേക്ക് പോയി. വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതി സജീർ
കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: സ്‌പാ ജീവനക്കാരി എസ്ഐയുമായി ബന്ധമുണ്ടാക്കിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനെന്ന് നിഗമനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com