ഹോട്ടൽ വെടിവെപ്പിൽ 4 മരണം: ഗുണ്ടാനേതാവിനെ കുടുക്കാൻ എതിരാളികൾ ഒരുക്കിയ 'ഹണിട്രാപ്പ്' കൂട്ടകുരുതിയായി, ലക്ഷ്യമിട്ട ഗുണ്ട നേതാവ് രക്ഷപ്പെട്ടു

സഹോദരൻ രോഹിതിന്റെയും അമ്മാവൻ ബജ്‌റംഗിന്റെയും കൊലപാതകങ്ങൾക്ക് പ്രതികാരം ചെയ്യാനാണ് ഹിമാൻഷു ഭാവുവും കൂട്ടാളി സാഹിലും ചേർന്ന് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Honey Trap Behind Rohtak Hotel Shootout: Gangster Sunny Ritolia Escapes by Minutes, Mystery Woman Flees to Bangkok
Honey Trap Behind Rohtak Hotel Shootout: Gangster Sunny Ritolia Escapes by Minutes, Mystery Woman Flees to Bangkok News Malayalam 24x7
Published on: 
Updated on: 

റോഹ്തക്: ഹരിയാനയിലെ റോഹ്തക്കിൽ മിലൻ ഹോട്ടലിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ കൊടും കുറ്റവാളികൾ ഒരുക്കിയ ഹണിട്രാപ്പ് ആണെന്ന് പോലീസ് . കുപ്രസിദ്ധ ഗുണ്ടാനേതാവ് സണ്ണി റിട്ടോളിയയെ വകവരുത്താൻ എതിർസംഘമായ ഹിമാൻഷു ഭാവു ഗ്യാങ് നടത്തിയ നീക്കത്തിൽ സണ്ണിയുടെ കാമുകിയെന്ന് കരുതപ്പെടുന്ന യുവതി നിർണ്ണായക പങ്കുവഹിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിവെപ്പ് തുടങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സണ്ണി റിട്ടോളിയ ഹോട്ടലിൽ നിന്ന് പുറത്തുപോയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

സഹോദരൻ രോഹിതിന്റെയും അമ്മാവൻ ബജ്‌റംഗിന്റെയും കൊലപാതകങ്ങൾക്ക് പ്രതികാരം ചെയ്യാനാണ് ഹിമാൻഷു ഭാവുവും കൂട്ടാളി സാഹിലും ചേർന്ന് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനായി ഏകദേശം മൂന്നര മാസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ യുവതിയെ സണ്ണി റിട്ടോളിയയുമായി അടുപ്പിക്കുകയായിരുന്നു. സണ്ണിയുടെ വിശ്വാസം ആർജ്ജിച്ച യുവതി, അയാളുടെ നീക്കങ്ങൾ എതിരാളികൾക്ക് ചോർത്തിനൽകി. ഇതിന് പ്രതിഫലമായി യുവതിയെ സുരക്ഷിതമായി അമേരിക്കയിൽ എത്തിക്കാമെന്നും അവിടെ താമസസൗകര്യം ഒരുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.

Honey Trap Behind Rohtak Hotel Shootout: Gangster Sunny Ritolia Escapes by Minutes, Mystery Woman Flees to Bangkok
Delhi Cafe Crime: കഫേ അടച്ചശേഷം യുവതിക്ക് നേരെ അതിക്രമം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

വ്യാഴാഴ്ച പുലർച്ചെയാണ് റോഹ്തക്കിലെ ഖരാവർ ഗ്രാമത്തിന് സമീപമുള്ള മിലൻ ഹോട്ടലിൽ വെച്ച് കൂട്ടക്കൊല നടന്നത്. സണ്ണി റിട്ടോളിയയും ഈ യുവതിയും സണ്ണിയുടെ മൂന്ന് കൂട്ടാളികളായ റിങ്കു, യാഷ്, വിനീത് എന്നിവരും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഹോട്ടലിൽ നാൽപ്പതോളം ആളുകൾ ഉണ്ടായിരുന്ന സമയത്താണ് അഞ്ചംഗ സായുധ സംഘം ഇരച്ചുകയറി വെടിയുതിർത്തത്. സണ്ണിയുടെ മൂന്ന് കൂട്ടാളികളും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വെടിവെപ്പിനിടെ, വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തിയ 24 കാരനായ ഹിമാൻഷു എന്ന കോളേജ് വിദ്യാർത്ഥിയെയും അക്രമികൾ സണ്ണിയാണെന്ന് തെറ്റിദ്ധരിച്ച് മുകളിലത്തെ നിലയിലേക്ക് ഓടിച്ചിട്ട് വെടിവെച്ചു കൊലപ്പെടുത്തി.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച യുവതിയുടെ സാന്നിധ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിന് പിന്നാലെ സണ്ണി റിട്ടോളിയയുടെ തിരിച്ചടി ഭയന്ന് യുവതി ബാങ്കോക്കിലേക്ക് കടന്നതായാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാഠി, ഹിമാൻഷു ഭാവു സംഘങ്ങളുമായി ബന്ധമുള്ളവരാണ് അക്രമികളെന്നാണ് പ്രാഥമിക നിഗമനം. റോഹ്തക്, ജജ്ജാർ പോലീസിലെ പത്തോളം പ്രത്യേക സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Honey Trap Behind Rohtak Hotel Shootout: Gangster Sunny Ritolia Escapes by Minutes, Mystery Woman Flees to Bangkok
മാമിയെ തട്ടികൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച്