കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം, പ്രതികള്‍ അറസ്റ്റിൽ

പ്രതികൾ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതീകാത്മക ചിത്രം
Published on

ഒഡീഷ: ജഗത്സിങ്പൂർ ജില്ലയിൽ രണ്ട് സഹോദരങ്ങള്‍ ചേർന്ന് 15 വയസുകാരിയെ ബലാത്സംഗം ചെയ്തു. ശേഷം അഞ്ച് മാസം ഗർഭിണിയായ പെണ്‍ക്കുട്ടിയെ പ്രതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു.

സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിയായ തുളുവിനെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. അയാളെ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
'മൂന്ന് മാസം മുന്‍പ് മരിച്ച അമ്മ സ്വപ്നത്തിൽ വന്ന് കൂടെപ്പോരാന്‍ ആവശ്യപ്പെട്ടു'; 16 വയസുകാരന്‍ ജീവനൊടുക്കിയ നിലയിൽ

പ്രതികൾ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഗർഭച്ഛിദ്രത്തിന് പണം നൽകാമെന്നും, അതിനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് വരുത്തുകയും, കുട്ടിയെ ഇല്ലാതാക്കാന്‍ സമ്മതിച്ചില്ലെങ്കിൽ ജീവനോടെ കുഴിച്ച് മൂടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്ന് സുപ്രീം കോടതി ചോദിച്ചു, ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനാകുമോ?

പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി, ഉടനെ തന്നെ നടന്ന സംഭവങ്ങള്‍ പിതാവിനെ അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധയ്ക്ക് വിധേയയാക്കുകയും, പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഉടനെ തന്നെ കുറ്റാരോപിതരെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.

സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലാനിങ്ങോടെയുള്ള ജയില്‍ചാട്ടം, ജാഗ്രതയോടെയുള്ള തിരച്ചില്‍; ജയില്‍ സുരക്ഷയെ കുറിച്ച് മാത്രം ചോദ്യം ബാക്കി

ജഗത്സിങ്പൂരിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസ് ആണിത്. കഴിഞ്ഞ ചൊവാഴ്ച പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടികൊണ്ട് പോയി പീഡിപ്പിച്ചിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമാനമായ കേസ് ഞായറാഴ്ച, മാൽക്കാൻഗിരി ജില്ലയിലും റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പോകുന്ന വഴി ഒരു ട്രക്ക് ഡ്രൈവറും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിൽ ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ ഒരു മാസത്തിനിടെ 12 പീഡനക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂണിൽ മാത്രം അഞ്ച് പീഡനവും ഒരു ബലാത്സംഗക്കേസുമാണ് റിപ്പോർട്ട് ചെയ്തത്. അധ്യാപകനെതിരായ ലൈംഗിക പീഡന പരാതി തള്ളിയതിനെത്തുടർന്ന് 20 കാരി സ്വയം തീകൊളുത്തി ജീവനൊടുക്കിയതും ജൂലൈ മാസത്തിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com