സൂപ്പർ ലീഗ് കേരള സെമി കാലിക്കറ്റിനെ തകര്‍ത്ത് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂര്‍ കാലിക്കറ്റിനെ തോല്‍പ്പിച്ചത്
super league kerala 2025
Published on
Updated on

കണ്ണൂർ: സൂപ്പര്‍ ലീഗ് കേരള ടൂർണമെൻ്റിൻ്റെ ആദ്യ സെമി ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയെ തോല്‍പ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂര്‍ കാലിക്കറ്റിനെ തോല്‍പ്പിച്ചത്.

കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാന്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 71ാം മിനിറ്റിലാണ് വിജയഗോൾ പിറന്നത്. കണ്ണൂര്‍ ആദ്യമായി ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ എത്തുന്നത്.

കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഫൈനലില്‍, രണ്ടാം സെമിയിലെ മലപ്പുറം എഫ്‌സി-തൃശൂര്‍ മാജിക് എഫ്‌സി വിജയികളുമായി കണ്ണൂർ ഏറ്റുമുട്ടും.

super league kerala 2025
ടി20യിൽ 100 വിക്കറ്റും ആയിരം റൺസും തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ തിരക്കുകൾ പരിഗണിച്ച് സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരം മാറ്റിവയ്ക്കാൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാൻ കഴിയില്ലെന്നാണ് അന്ന് പൊലീസ് അറിയിച്ചത്.

super league kerala 2025
വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന; ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം
News Malayalam 24x7
newsmalayalam.com