നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; മരിച്ചത് രതീഷ് - ബിന്ദു ദമ്പതികളുടെ മകൻ അനന്തു

കഴിഞ്ഞ ദിവസം രക്ഷിതാക്കളുമായി തർക്കമുണ്ടായെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് സൂചന
മരിച്ച അനന്തു
മരിച്ച അനന്തുSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ. നെയ്യാറ്റിൻകര നാറാണി സ്വദേശികളായ രതീഷ്-ബിന്ദു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. വീട്ടിലെ റൂമിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മരിച്ച അനന്തു
"ഉത്തരേന്ത്യ പോലെയല്ല... സംസ്ഥാനത്തെ വിദ്യാലയങ്ങൾ മികച്ചത്, സ്കൂളുകളുടെ അപര്യാപ്തത ഇല്ല; സുപ്രീം കോടതി വിധിക്കെതിരെ റിവിഷൻ ഹർജി നൽകും"

ഇന്ന് രാവിലെയാണ് അനന്തുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രക്ഷിതാക്കളുമായി തർക്കമുണ്ടായെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് സൂചന. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്.

മരിച്ച അനന്തു
കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: സ്‌പാ ജീവനക്കാരി എസ്ഐയുമായി ബന്ധമുണ്ടാക്കിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനെന്ന് നിഗമനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com