ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം, വാഹനത്തിനടിയില്‍ കുടുങ്ങി 14കാരന് ദാരുണാന്ത്യം; പ്രതി പിടിയില്‍

ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്.
ഇടിച്ച വാഹനം, പിടിയിലായ പ്രതി ഷജീർ
ഇടിച്ച വാഹനം, പിടിയിലായ പ്രതി ഷജീർ
Published on: 
Updated on: 

തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്.

കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്. ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയും കളിച്ചുകൊണ്ടിരുന്ന സിനാന്‍ വാഹനത്തിനടിയില്‍പ്പെടുകയുമായിരുന്നു. സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.

ഇടിച്ച വാഹനം, പിടിയിലായ പ്രതി ഷജീർ
മലപ്പുറത്ത് നടക്കുന്ന സന്ദേശയാത്രയുടെ സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കും; ലീഗുമായി മറ്റു പ്രശ്‌നങ്ങളില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

വാഹനം ഓടിച്ചിരുന്ന ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഇടിച്ച വാഹനം, പിടിയിലായ പ്രതി ഷജീർ
ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; നൽകുന്നത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രമ
News Malayalam 24x7
newsmalayalam.com