ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; നൽകുന്നത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. രമ

സ്വാഭാവിക പരോളാണ് നൽകിയിരിക്കുന്നതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം
ടി.പി. ചന്ദ്രശേഖരൻ, കെ.കെ. രമ
ടി.പി. ചന്ദ്രശേഖരൻ, കെ.കെ. രമ
Published on
Updated on

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക പരോളാണ് ഇരുവർക്കും നൽകിയിരിക്കുന്നതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.

മുഹമ്മദ്‌ ഷാഫിക്കും ഷിനോജിനും നൽകിയിരിക്കുന്ന പരോൾ, ജയിൽ ചട്ടം അനുസരിച്ച് തന്നെയാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഒരുമാസം ജയിലിൽ കിടന്നാൽ അഞ്ച് ദിവസവും ഒരു വർഷം ജയിലിൽ കിടന്നാൽ 60 ദിവസവും പരോളിന് അർഹതയുണ്ട്.

ടി.പി. ചന്ദ്രശേഖരൻ, കെ.കെ. രമ
മലപ്പുറത്ത് നടക്കുന്ന സന്ദേശയാത്രയുടെ സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കും; ലീഗുമായി മറ്റു പ്രശ്‌നങ്ങളില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

തെരഞ്ഞെടുപ്പായതിനാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആർക്കും പരോൾ നൽകിയിരുന്നില്ല. മറ്റ് പ്രശ്നങ്ങളില്ലാത്ത ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകുന്നുണ്ടെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ടി.പി. കേസിലെ നാലാം  പ്രതിയായ ടി.കെ. രജീഷിനും പരോൾ നൽകിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ താനെയിലെ ആശുപത്രിയിയിൽ ചികിത്സയ്ക്കാണ് ഇതിനു മുൻപ് രജീഷിന് പരോൾ അനുവദിച്ചത്.

പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ നൽകുന്നത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നാണ് എംഎൽഎ കെ.കെ. രമയുടെ ചോദ്യം. ടിപി കേസ് പ്രതി കൊടി സുനിക്കടക്കം പരോൾ നൽകാൻ,  ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്ന വിജിലൻസ് കണ്ടെത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ ലഭിക്കുന്നതെന്നതും പ്രസക്തമാണ്.

ടി.പി. ചന്ദ്രശേഖരൻ, കെ.കെ. രമ
വാളയാർ ആൾക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com