കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ കയറ്റിയ സംഭവം: വാഹനമോടിച്ചത് 16കാരൻ; കുട്ടിക്ക് 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് എംവിഡി

ഇന്നലെയാണ് ഗ്രൗണ്ടിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ പതിനാറുകാരൻ കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയത്
സംഭവത്തിൻ്റെ ദൃശ്യങ്ങൾ
സംഭവത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on

കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് 16കാരൻ. സംഭവത്തിൽ പൊലീസും എംവിഡിയും നടപടി സ്വീകരിച്ചു. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

ഇന്നലെയാണ് ഗ്രൗണ്ടിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ പതിനാറുകാരൻ കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. കുട്ടികള്‍ ഓടി മാറിയത് കൊണ്ട് മാത്രം കാറിടിക്കാതെ രക്ഷപ്പെട്ടു. രണ്ടും മൂന്നും തവണ കുട്ടികൾ ഓടിമാറുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ
മധ്യപ്രദേശിലെ മലയാളി വൈദികൻ്റെ അറസ്റ്റ്: സിഎസ്ഐ വൈദികന് ജാമ്യം

ഉപജില്ലാ കലോത്സവമായതിനാൽ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. സ്കൂളിലെ ഫുട്ബോൾ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് കാർ എത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുത്തു. തുടര്‍ന്ന് സ്കൂളിലെ അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ
പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: സസ്പെൻഷനിലായിരുന്ന പ്രധാനധ്യാപികയെ തിരിച്ചെടുത്തു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com